ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ പാകിസ്ഥാന്‍ ശ്രമം; അഞ്ചു പേരെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ പാകിസ്ഥാന്‍ ശ്രമം. കാഷ്മീരിലെ ഖേരന്‍ സെക്ടറിലൂടെ നുഴഞ്ഞു കയറാനാണ് പാക് സൈന്യത്തിന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം ശ്രമം നടത്തിയത്. എന്നാല്‍, ഈ നീക്കത്തെ ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. അഞ്ച് നുഴഞ്ഞു കയറ്റക്കാരെയാണ് സൈന്യം വധിച്ചത്. കൊല്ലപ്പെട്ട നുഴഞ്ഞു കയറ്റക്കാരുടെ ചിത്രങ്ങളും
സൈന്യം പുറത്തു വിട്ടിട്ടുണ്ട്.
36 മണിക്കൂറിനിടെയാണ് അഞ്ച് നുഴഞ്ഞു കയറ്റക്കാരെയും സൈന്യം വധിച്ചതെന്നാണ് സൂചന. കൊല്ലപ്പെട്ടവരില്‍ സീനത്ത് ഉള്‍ ഇസ്ലാം എന്ന ഭീകരനും ഉള്‍പ്പടുന്നതായി സൈന്യം അറിയിച്ചു. 2018 ആഗസ്റ്റില്‍ ഷോപ്പിയാന്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് നാല് പൊലീസുകാരെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയാണ് ഇയാള്‍. ഭീകരവാദികളുടെ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കാഷ്മീരിലെ സുരക്ഷ കഴിഞ്ഞ ദിവസം ശക്തമാക്കിയിരുന്നു. അമര്‍നാഥ് തീര്‍ഥാടനം താത്കാലികമായി നിര്‍ത്തിവയ്ക്കുകയും തീര്‍ഥാടകര്‍ എത്രയുംവേഗം കാശ്മീര്‍ വീട്ടുപോകണമെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു. പൂഞ്ച് ജില്ലയിലെ മെന്ദാര്‍ സെക്ടറിലും ഇന്നലെ പാക് പ്രകോപനമുണ്ടായി.
വൈകിട്ട് എട്ടോടെയായിരുന്നു ഇത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. കശ്മീരില്‍ പൊടുന്നനെയുണ്ടായ സൈനികവിന്യാസവും അതീവ ജാഗ്രതാ നിര്‍ദ്ദേശവും സംസ്ഥാനത്തെ സാധാരണ ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപ്രതീക്ഷിതമായ തീരുമാനങ്ങളോ പ്രഖ്യാപനങ്ങളോ ഉടനെയുണ്ടാവും എന്ന അഭ്യൂഹം സംസ്ഥാനത്ത് വളരെ ശക്തമാണ്. സ്വാതന്ത്ര്യദിനം പ്രമാണിച്ചുള്ള സാധാരണ സുരക്ഷാ നടപടികളാണ് ഇതെന്നും അതല്ല നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായുള്ള സൈനിക വിന്യാസമാണെന്നും പലരും കരുതുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here