മാധ്യമപ്രവർത്തകന്റെ മരണം; ആദ്യ എഫ്‌ഐആറിന്റെ പകർപ്പ് ട്വന്റിഫോറിന്

തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപം മാധ്യമപ്രവർത്തകൻ മരിച്ച സംഭവത്തിൽ ആദ്യ എഫ്‌ഐആറിന്റെ പകർപ്പ് ട്വന്റിഫോറിന് .
304 A ആണ് ചുമത്തിയിരിക്കുന്നത്. മനപ്പൂർവമല്ലാത്ത നരഹത്യാ കുറ്റമായിരുന്നു ആദ്യം ചുമത്തിയിരുന്നത്. വിവാദമായതിനെ തുടർന്നാണ് എഫ്‌ഐആർ പുറത്തു വിട്ടത്. എഫ്‌ഐആറിൽ പോലീസിന്റെ വീഴ്ച്ച വ്യക്തമാണ്. എഫ്‌ഐആറിൽ ശ്രീറാമിന്റെ പേര് പരാമർശിച്ചിട്ടില്ല. മദ്യം ഉപയോഗിച്ചതും ഒഴിവാക്കിയിട്ടുണ്ട്. കേസിൽ സാക്ഷിമൊഴികളും പരിഗണിച്ചിട്ടില്ല.
അതേസമയം, തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് ആശുപത്രിയിൽ തുടരുന്നത് ജയിൽ വാസം ഒഴിവാക്കാനെന്ന് ആക്ഷേപമുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയാൽ സാധാരണ ഗതിയിൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. അതീവ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ മാത്രമാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരാൻ അനുവദിക്കുക. ശ്രീറാമിനെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റണമെന്ന് പൊലീസ് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സൂചന.
Read Also : ശ്രീറാം വെങ്കിട്ടരാമൻ ആശുപത്രിയിൽ തുടരുന്നത് ജയിൽ വാസം ഒഴിവാക്കാൻ?
ശനിയാഴ്ച പുലർച്ചെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം നടന്നത്. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീറാണ് മരിച്ചത്. ബഷീറിന്റെ ബൈക്കിന് പിന്നിൽ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here