Advertisement

നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; രണ്ട് കിലോ സ്വർണം ഡിആർഐ പിടികൂടി

August 5, 2019
0 minutes Read

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ദുബായിൽ നിന്ന് എത്തിയ തിരുവനന്തപുരം സ്വദേശി നിന്ന് രണ്ട് കിലോ സ്വർണം ഡിആർഐ പിടികൂടി. വിമാനത്താവളത്തിലെ ഏജൻസി ജീവനക്കാർക്കാർ അടക്കം ആറുപേർ പിടിയിലായി.

ദുബായിൽ നിന്നും ഇന്ന് രാവിലെ എമറൈറ്റ് വിമാനത്തിൽ വന്ന തിരുവനന്തപുരം വാമനപുരം സ്വദേശി നജീബ് ആണ് അര കിലോ വീതം തൂക്കം ഉള്ള നാല് സ്വർണ്ണ ബിസ്ക്കറ്റുകൾ കൊണ്ടുവന്നത്. ഇയാൾ വിമാനത്തിൽ നിന്ന് ഇറങ്ങിയ ഉടൻ എമിഗ്രേഷൻ ഭാഗത്തുള്ള പുകവലിക്കുന്ന മുറിയിലേയ്ക്ക് കയറി അവിടെ വെച്ച് സ്വർണ്ണ ബിസ്ക്കറ്റുകൾ ഗ്രൗണ്ട് ഹാൻഡലിംഗ് വിഭാഗത്തിലെ ഡ്രൈവർമാരായ പി.എൻ മിഥുൻ, അമൽ ഭാസി എന്നിവർക്ക് കൈമാറി.

ഈ സമയത്ത് ഡിആർഐ സംഘം അവിടെ വെച്ച് സ്വർണ്ണവും മൂന്ന് പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ സ്വർണ്ണം വാങ്ങി കൊണ്ടു പോകുവാൻ മൂന്ന് ഇടനിലക്കാർ പുറത്ത് കാത്ത് നിൽപ്പുണ്ടന്ന് വിവരം ലഭിച്ചു. മൂന്ന് പേരുടെയും ഫോൺ നമ്പറുകൾ വാങ്ങി അവരെയും തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു. തൃശൂർ സ്വദേശികളായ അസീസ് ,രാഹുൽ , ജയ കൃഷ്ണൻ എന്നിവരാണ് പിടിയിലായത്. ഇന്ത്യൻ വിപണിയിൽ ഏകദേശം എഴുപത് ലക്ഷം രൂപ വില വരുന്നതാണ് പിടികൂടിയ സ്വർണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top