Advertisement

അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമം; മുന്‍ മാലിദ്വീപ് വൈസ് പ്രസിഡന്റ് അഹമദ് അദീബിനെ പൊലീസ് അറസ്റ്റ് ചെയ്തു

August 5, 2019
0 minutes Read

അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച മുന്‍ മാലിദ്വീപ് വൈസ് പ്രസിഡന്റ് അഹമദ് അദീബിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ മഹാസമുദ്രാതിര്‍ത്തിയില്‍ വെച്ച് ഇന്നലെയാണ് കോസ്റ്റ് ഗാര്‍ഡ് അദിബിനെ മാലിദ്വീപ് സുരക്ഷാ സൈനികര്‍ക്ക് കൈമാറിയത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ചരക്കുകപ്പലിലെ ജീവനക്കാരന്റെ വേഷത്തില്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച അദീബ് തൂത്തുക്കുടിയില്‍ അറസ്റ്റിലായത്.

അഹമ്മദ് അദീബിനെ അറസ്റ്റ് ചെയ്‌തെന്നും തലസ്ഥാനമായ മാലിയിലേക്ക് കൊണ്ടുപോവുകയാണെന്നും ട്വിറ്ററിലൂടെയാണ് മാലിദ്വീപ് പൊലീസ് അറിയിച്ചത്. നിയമ വിരുദ്ധമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച അഹമ്മദ് അദീബിനെ ഇന്നലെയാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് മാലിദ്വീപ് അധികൃതര്‍ക്ക് കൈമാറിയത്.

കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ചരക്കുകപ്പലിലെ ജീവനക്കാരന്റെ വേഷത്തില്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച അഹമ്മദ് അദീബ് പിടിയിലായത്. വ്യക്തമായ യാത്രാരേഖകളില്ലാതെയാണ് അദീബ് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചതെന്നും, നിയമപരമായ കാരണങ്ങളാലാണ് അദ്ദേഹത്തെ തിരിച്ചയച്ചതെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. മാലിദ്വീപ് അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട് പൊലീസ് നടത്തിയ തിരച്ചിലിലാണ് അദീബ് അറസ്റ്റിലായത്. മുന്‍ പ്രസിഡന്റ് അബ്ധുള്ള അമീനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ വിചാരണ നേരിടുന്നയാളാണ് അഹമ്മദ് അദീബ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top