Advertisement

കശ്മീർ വിഭജന ബില്ലിനെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി; രാജ്യസഭ വിപ് രാജിവെച്ചു

August 5, 2019
0 minutes Read

കശ്മീർ വിഭജന ബില്ലിലെ നിലപാടിനെച്ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. കോൺഗ്രസ് ബില്ലിനെ എതിർക്കുന്നതിൽ പ്രതിഷേധിച്ച് രാജ്യസഭ വിപ് ഭുവനേശ്വർ കലിത രാജിവച്ചു.

രാജ്യത്തിന്റെ വികാരം മാറിയെന്നും അത് മനസിലാക്കാൻ കോൺഗ്രസ് നേതൃത്വത്തിന് സാധിക്കുന്നില്ലെന്നും ആരോപിച്ചാണ് ഭുവനേശ്വർ രാജിവെച്ചത്. കശ്മീർ ബില്ലിനെ കോൺഗ്രസ് എതിർക്കുന്നത് ആത്മഹത്യാപരമാണെന്നും കലിത പറയുന്നു. രണ്ട് ദിവസം മുൻപ് ബില്ലിനെപ്പറ്റി അറിയിക്കണമെന്ന വ്യവസ്ഥ സർക്കാർ ലംഘിച്ചെന്ന് കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. പ്രതിഷേധം ശക്തമാക്കുമെന്ന് തൃണമുൽ നേതാവ് ഡെറക് ഒബ്രീൻ പറഞ്ഞു.

രാജ്യസഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷായാണ് കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയുള്ള പ്രഖ്യാപനം നടത്തിയത്. ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്. ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള തീരുമാനത്തിൽ രാഷ്ട്രപതി ഒപ്പുവെച്ച് ഉത്തരവിറക്കുകയായിരുന്നു. രാജ്യസഭയിൽ ഇതു സംബന്ധിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. പിഡിപി എംപിമാർ രാജ്യസഭയിൽ ഭരണഘടന കീറിയെറിഞ്ഞ് പ്രതിഷേധിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top