Advertisement

കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ പിന്തുണച്ച് ബിഎസ്പി; രാജ്യസഭയിൽ പിഡിപി എംപിമാർ ഭരണഘടന കീറിയെറിഞ്ഞു

August 5, 2019
7 minutes Read

ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയിൽ കേന്ദ്രസർക്കാരിനെ പിന്തുണച്ച് ബിഎസ്പി.ഇത് അംബേദ്കറുടെ നിലപാടായിരുന്നതിനാൽ തന്നെ പിന്തുണയ്ക്കുന്നുവെന്നാണ് ബിഎസ്പി അറിയിച്ചിരിക്കുന്നത്. ടി.ആർഎസ്, വൈഎസ്ആർ കോൺഗ്രസ് പാർട്ടികളും പിന്തുണയറിയിച്ചിട്ടുണ്ട്. അതേ സമയം ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിഷയം ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിക്കുന്നതിനിടെ പിഡിപി എംപിമാർ ഭരണഘടന കീറിയെറിഞ്ഞ് പ്രതിഷേധിച്ചു.

പിഡിപിയുടെ രാജ്യസഭാ എം.പിമാരായ നസീർ അഹമ്മദും മുഹമ്മദ് ഫയാസുമാണ് ഭരണഘടന കീറിയെറിഞ്ഞത്. തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഈ എം.പി മാരെ സഭയിൽ നിന്ന് നീക്കി. ഭരണഘടന കീറിയെറിഞ്ഞതിന് പിഡിപി എംപിമാരെ രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. വിഭജന കാലത്ത് ഇന്ത്യക്കൊപ്പം നിൽക്കാൻ തീരുമാനിച്ചത് കശ്മീരിന് ഇപ്പോൾ തിരിച്ചടിയായെന്ന് പിഡിപി അധ്യക്ഷയും മുൻ ജമ്മുകാശ്മീർ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top