ഉത്തേജക മരുന്നു പരിശോധനയ്ക്ക് നൽകിയത് പെൺസുഹൃത്തിന്റെ മൂത്രം; ടെസ്റ്റ് റിസൽട്ടിൽ ഗർഭിണി: ബാസ്കറ്റ് ബോൾ താരത്തിനു സസ്പൻഷൻ

മൂത്രപരിശോധനയിൽ കൃത്രിമം കാണിക്കാൻ ശ്രമിച്ച ബാസ്കറ്റ് ബോൾ താരത്തിനു സസ്പൻഷൻ. അമേരിക്കയിലെ ഒഹായോ സർവകലാശാല താരമായിരുന്ന ഡിജെ കൂപ്പറിനെയാണ് ബാസ്കറ്റ് ബോൾ അസോസിയേഷൻ വിലക്കിയത്. 2018ൽ രണ്ടു വർഷത്തേക്കാണ് താരത്തെ വിലക്കിയതെങ്കിലും ഇപ്പോഴാണ് വിലക്കിൻ്റെ കാരണം പുറത്തായത്.
പരിശോധനയ്ക്ക് സ്ത്രീസുഹൃത്തിൻ്റെ മൂത്രം നൽകിയ കൂപ്പർ പരിശോധന റിസൽട്ട് പുറത്തു വന്നതോടെയാണ് കുടുങ്ങിയത്. ടെസ്റ്റ് റിസൽട്ടിൽ ഗർഭിണി എന്ന് തെളിഞ്ഞതോടെ താരം നൽകിയത് മറ്റാരുടെയോ മൂത്രമാണെന്ന് തെളിഞ്ഞു. ഇതോടെയായിരുന്നു താരത്തിനു സസ്പൻഷൻ ലഭിച്ചത്.
2018ൽ ബോസ്നിയൻ ദേശീയ ടീമിൽ ജോയിൻ ചെയ്യുന്നതിനു മുന്നോടിയായായിരുന്നു കൂപ്പറിൻ്റെ മൂത്രപരിശോധന നടത്തിയത്. പരിശോധനയിൽ കൃത്രിമം കാണിച്ചതോടെ ഇയാളെ വിലക്കാൻ ഫിബ തീരുമാനിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here