ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പ്രതിരോധ താരം; വാൻ ഡൈക്കിനെ മറികടന്ന് ഹാരി മഗ്വയർ മാഞ്ചസ്റ്ററിൽ

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പ്രതിരോധ താരമായി ഇംഗ്ലണ്ട് താരം ഹാരി മഗ്വയർ. ലെസ്റ്റർ സിറ്റിയിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള കൂടുമാറ്റത്തോടെയാണ് യുവ ഡിഫൻഡർ ഈ നേട്ടത്തിലെത്തിയത്. 80 ദശലക്ഷം യൂറോ-ഏകദേശം 620 കോടി രൂപ- യ്ക്കാണ് മഗ്വയർ യുണൈറ്റഡിലെത്തിയത്.
ആറു വർഷത്തെ കരാറിലാണ് സെൻ്റർബാക്ക് താരമായ ഈ 26 വയസ്സുകാരനെ യുണൈറ്റഡ് സ്വന്തമാക്കിയത്. ലിവർപൂളിന്റെ വിർജിൽ വാൻ ഡൈക്കായിരുന്നു ഇതുവരെ ഏറ്റവും വിലയേറിയ പ്രതിരോധതാരം. 2018 ജനുവരിയിൽ 75 ദശലക്ഷം യൂറോ മുടക്കിയാണ് സതാംപ്ടണിൽ നിന്ന് വാൻ ഡൈക്കിനെ ലിവർപൂൾ സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണിൽ പ്രതിരോധത്തിലെ പിടിപ്പുകേട് മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് റെക്കോർഡ് തുക മുടക്കി ക്ലബ് മഗ്വയറെ ടീമിലെത്തിച്ചത്. പ്രതിരോധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി നേരത്തെ ക്രിസ്റ്റൽ പാലസ് താരം വാൻ ബിസാകയെയും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here