കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി; വിജ്ഞാപനം പുറത്തിറങ്ങി

കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി. രാജ്യസഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷായാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്. ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള തീരുമാനത്തിൽ രാഷ്ട്രപതി ഒപ്പ് വെച്ച് ഉത്തരവിറങ്ങിയിട്ടുണ്ട്. അതേ സമയം രാജ്യസഭയിൽ ഇതു സംബന്ധിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.
Uproar in Rajya Sabha after resolution revoking Article 370 from J&K moved by Home Minister Amit Shah. pic.twitter.com/pR7UQ5QACu
— ANI (@ANI) August 5, 2019
കശ്മീരിലെ സാഹചര്യങ്ങളാണ് ആദ്യം ചർച്ച ചെയ്യേണ്ടതെന്ന് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. കശ്മീരിൽ കൂടുതലായി സൈന്യത്തെ വിന്യസിക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തതിന് പിന്നാലെ കശ്മീരിന്റെ പ്രത്യേകാധികാരം പിൻവലിച്ചേക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. കശ്മീരിൽ ഇന്നലെ അർധരാത്രിക്ക് ശേഷം നിരോധനാജ്ഞ പ്രഖ്യാപിക്കുകയും മുൻമുഖ്യമന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here