കാശ്മീർ; ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും

കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകാൻ സാധ്യതയുള്ള സംസ്ഥാനങ്ങളിൽ കേരളവും. ഏറ്റവുമധികം ക്രമസമാധാന പ്രശ്‌നങ്ങൾക്ക് സാധ്യതയുള്ള ഒമ്പത് സംസ്ഥാനങ്ങൾക്കൊപ്പമാണ് കേരളവുമുള്ളത്. സുരക്ഷ ആവശ്യമായ സംസ്ഥാനമായാണ് കേരളത്തെയും പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Read Also; കാശ്മീർ വിഭജനം ഭരണഘടനയെയും ജനാധിപത്യത്തെയും കുരുതി കൊടുക്കുന്ന തീരുമാനമെന്ന് രമേശ് ചെന്നിത്തല
കേരളത്തിൽ മലബാർ മേഖലയിൽ വലിയ പ്രക്ഷോഭത്തിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് രഹസ്യാന്വേഷണ വിഭാഗം നൽകിയിരിക്കുന്ന റിപ്പോർട്ട്. കേരളത്തിന് പുറമേ ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ബീഹാർ, മധ്യപ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളാണ് ക്രമസമാധാന പ്രശ്‌നങ്ങൾക്ക് സാധ്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here