Advertisement

കണ്ണൂർ കോർപ്പറേഷൻ മേയർക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി

August 5, 2019
1 minute Read

കണ്ണൂർ കോർപ്പറേഷൻ മേയർക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. കോൺഗ്രസ് വിമതൻ പി.കെ രാഗേഷിന്റെ പിന്തുണ ഉറപ്പായതിനെ തുടർന്നാണ് യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവരാൻ നീക്കങ്ങൾ തുടങ്ങിയിരിക്കുന്നത്. എൽഡിഎഫ് ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷനിൽ മേയർ ഇ.പി.ലതയ്‌ക്കെതിരെയാണ് യുഡിഎഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്. യുഡിഎഫിലെ 27-ൽ 26 കൗൺസിലർമാരും ഒപ്പിട്ട നോട്ടീസാണ് കണ്ണൂർ ജില്ലാ കളക്ടർ മുമ്പാകെ നൽകിയത്. ഒരാൾ വിദേശത്തായതിനാലാണ് എത്താതിരുന്നത്. കോൺഗ്രസ് വിമതനും ഡെപ്യൂട്ടി മേയറുമായ പി കെ രാഗേഷിന്റെ പിന്തുണ യുഡിഎഫ് ഉറപ്പാക്കിയിട്ടുണ്ട്.

Read Also; കെ.സുധാകരന് പിന്തുണ പ്രഖ്യാപിച്ച് കണ്ണൂർ ഡെപ്യൂട്ടി മേയർ പി.കെ രാഗേഷ്

കാലാവധി തീരാൻ ഒരു വർഷം ശേഷിക്കെയാണ് കണ്ണൂർ കോർപ്പറേഷനിലെ എൽഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് അവിശ്വാസം കൊണ്ടുവരുന്നത്. ഭരണം ലഭിച്ചാൽ ഡെപ്യൂട്ടി മേയർ സ്ഥാനത്ത് പി.കെ രാഗേഷിനെ നിലനിർത്തിക്കൊണ്ട് മേയർപദവി കോൺഗ്രസും ലീഗും പങ്കിടും. ആദ്യം കോൺഗ്രസിലെ സുമ ബാലകൃഷ്ണൻ മേയറായേക്കും. ലീഗിൽ സി.സീനത്തിന്റെ പേരാണ് ഉയർന്നുവന്നത്. അമ്പത്തിയഞ്ചംഗ കോർപ്പറേഷനിൽ കോൺഗ്രസ് വിമതൻ പി.കെ.രാഗേഷടക്കം ഇരുപത്തിയെട്ട് പേരുടെ പിന്തുണയിലാണ് നിലവിൽ എൽ.ഡി.എഫ് ഭരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top