ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി മോട്ടോര്‍ വാഹന വകുപ്പ്

കാറുകളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റും ഇരുചക്രവാഹനങ്ങളില്‍ പിന്നിലിരിക്കുന്നവര്‍ക്ക് ഹെല്‍മെറ്റും നിര്‍ബന്ധമാക്കുന്നതിന് മുന്നോടിയായുള്ള ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി മോര്‍ട്ടോര്‍ വാഹന വകുപ്പ്. രണ്ടാഴ്ചക്കകം നിയമം കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം.
കേന്ദ്ര മോട്ടോര്‍വാഹനനിയമപ്രകാരം സീറ്റ്‌ബെല്‍റ്റും ഹെല്‍മെറ്റും നിര്‍ബന്ധമാണെങ്കിലും സംസ്ഥാനത്ത് ഇത് കര്‍ശനമാക്കിയിരുന്നില്ല. എന്നാല്‍ സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ നിര്‍ദേശം നടപ്പിലാക്കാന്‍ ഗതാഗത വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. ഉത്തരവ് പാലിക്കുന്നതില്‍ തല്‍കാലം അല്‍പം സാവകാശം ലഭിക്കും പക്ഷേ വൈകാതെ പിഴ ഈടാക്കാന്‍ തുടങ്ങും.
ഇരുചക്ര വാഹനങ്ങളില്‍ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവര്‍ ഹെല്‍മറ്റ് ധരിക്കുന്നത് എല്ലായിപ്പോഴും പ്രായോഗികമാകില്ലെന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ സുരക്ഷാ ഉറപ്പാക്കാന്‍ ഇത് അനിവാര്യമാണെന്നാണ് ഉത്തരവ്. സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ഉപയോഗിക്കാതെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here