റാന്നിയില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച വിമുക്തഭടനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പത്തനംതിട്ട റാന്നിയില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച വിമുക്തഭടനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റാന്നി ബ്ലോക്ക്പടിക്കലിലുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കാട്ടൂര്‍ സ്വദേശി ശിവകുമാറിനാണ് ഗുരുതര പരുക്കേറ്റത്. ഭക്ഷണത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
ഹോട്ടല്‍ ജീവനക്കാര്‍ ശിവകുമാറിനെ നടുറോഡിലിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഇത് കണ്ട നാട്ടുകാരും ശിവകുമാറിനെ മര്‍ദിച്ചു. മര്‍ദ്ദനമേറ്റ ശിവകുമാര്‍ അവശനിലയിലായി
ഇയാള്‍ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശിവകുമാറും ഹോട്ടല്‍ ജീവനക്കാരുമായുള്ള വാക്കേറ്റം ഹോട്ടലിലെ സിസിടിവിയില്‍ നിന്ന് ലഭിച്ചു.
തര്‍ക്കത്തെ തുടര്‍ന്ന് ആദ്യം ശിവകുമാര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ തോട്ടമണ്‍ സ്വദേശി ജിജോമോനെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്നാണ് ഹോട്ടല്‍ ജീവനക്കാരും നാട്ടുകാരും ശിവകുമാറിനെതിരെ മര്‍ദ്ദിച്ചത്. വിമുക്തഭടന്റെ മര്‍ദമേറ്റ ജി ജോമോന്‍ റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഹോട്ടല്‍ ഉടമയടക്കം ആറ് പേര്‍ക്ക് എതിരെ റാന്നി പൊലീസ് കേസെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here