പ്രശസ്തയാവാൻ പ്രചരിപ്പിച്ചത് സ്വന്തം അശ്ലീല വീഡിയോ; മോഡൽ അറസ്റ്റിൽ

സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച നടി ബഹ്റൈനില്‍ അറസ്റ്റിൽ. മോഡൽ കൂടിയായ താരം ഇൻസ്റ്റഗ്രാം വഴിയാണ് അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചത്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തതുള്‍പ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്. താന്‍ തന്നെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതാണെന്നും പ്രശസ്തയാകാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും താരം സമ്മതിച്ചു.
ഇവരുടെ അക്കൗണ്ട് വഴി അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുന്ന വിവരം ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടറേറ്റാണ് പബ്ലിക്
പ്രോസിക്യൂഷനെ അറിയിച്ചതെന്ന് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പ്രോസിക്യൂട്ടര്‍ അഹ്‍മദ് അല്‍ അന്‍സാരി പ്രസ്താവനയില്‍ പറഞ്ഞു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നടി പിടിയിലാകുന്നത്.
ഇപ്പോള്‍ റിമാൻഡിലുള്ള നടിക്കെതിരെ ഓഗസ്റ്റ് 14ന് വിചാരണ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം വീഡിയോകള്‍ ആരും ഷെയര്‍ ചെയ്യരുതെന്നും, അങ്ങനെ ചെയ്താല്‍ അതിന് ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പ്രോസിക്യൂഷന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here