Advertisement

റഫാല്‍ കരാര്‍ സുതാര്യമായി നടന്ന ഇടപാടാണെന്ന് മുന്‍ പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍

August 7, 2019
0 minutes Read

റഫാല്‍ കരാര്‍ സുതാര്യമായി നടന്ന ഇടപാടാണെന്ന് മുന്‍ പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള രഹസ്യങ്ങള്‍ വോട്ടുബാങ്ക് ലക്ഷ്യമിട്ട് ലാഘവത്തോടെ കൈകാര്യം ചെയ്ത് വേദനാജനകമാണെന്നും മോഹന്‍കുമാര്‍ അഭിപ്രായപ്പെട്ടു. കാശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ നടപടിയെ അദ്ദേഹം സ്വാഗതം ചെയ്തു. ട്വന്റിഫോറിന്റെ ഗുഡ്മോണിംഗ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഏറെ സുതാര്യമായ നടന്ന കരാറിനെതിരെ ആവശ്യമില്ലാത്ത കള്ളക്കഥകളാണ് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചരിപ്പിച്ചത്. ഈ കള്ളക്കഥകള്‍ ജനങ്ങള്‍ വിശ്വസിക്കാതിരിക്കാന്‍ വേണ്ടി ഗത്യന്തരമില്ലാതെയാണ് താന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതെന്ന് മോഹന്‍കുമാര്‍ പറഞ്ഞു.

അനില്‍ അംബാനിക്ക് മുപ്പതിനായിരം കോടിയുടെ കരാര്‍ നല്‍കി എന്നത് പച്ചക്കള്ളമാണ്. ഓഫ് സെറ്റ് കരാറുകളില്‍ സര്‍ക്കാരിന് റോളൊന്നുമില്ല. കരാറുകള്‍ നല്‍കിയത് ദസോ കമ്പനിയാണ്. കാശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കി ആര്‍ട്ടിക്കിള്‍ 370യില്‍ വരുത്തിയ മാറ്റങ്ങള്‍ ഏറെ അഭികാമ്യമാണെന്നും മോഹന്‍കുമാര്‍ പറഞ്ഞു. വിഘടനവാദത്തിന് കളമൊരുക്കിയ നടപടി റദ്ദാക്കിയ സര്‍ക്കാരിന് പൂര്‍ണപിന്തുണ നല്‍കുന്നുവെന്നും മോഹന്‍കുമാര്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top