കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയയാൾ കോടതിയിൽ കീഴടങ്ങി

കോഴിക്കോട് കാരശ്ശേരിയിൽ യുവതിയെ ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി കോടതിയിൽ കീഴടങ്ങി. യുവതിയുടെ മുൻ ഭർത്താവായ മാവൂർ സ്വദേശി സുഭാഷാണ് ഇന്ന് വൈകീട്ടോടെ താമരശ്ശേരി കോടതിയിൽ കീഴടങ്ങിയത്. പ്രതി ആസിഡ് ഒഴിച്ചതിന് ശേഷം യുവതിയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
Read Also; കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം;ആസിഡൊഴിച്ച ശേഷം കത്തി കൊണ്ട് കുത്തി
ഈ മാസം മൂന്നിനാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ വഴിയിൽ വച്ച് സുഭാഷ് ആക്രമിക്കുകയും ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. അക്രമത്തിന് ശേഷം ഒളിവിൽ പോയ പ്രതി വിദേശത്തേക്ക് കടന്നു എന്നായിരുന്നു പൊലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ എമിഗ്രേഷൻ വിഭാഗത്തിന് പ്രതിയുടെ അഡ്രസ് ഉൾപ്പെടെയുള്ളവ കൈമാറുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here