മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും ടീമിൽ ഇടമില്ല; സെലക്ടർമാർക്കെതിരെ പരസ്യ പ്രതികരണവുമായി മനോജ് തിവാരി

ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയിട്ടും ദേശീയ ടീമിലേക്ക് പരിഗണിക്കാത്ത സെലക്ടർമാർക്കെതിരെ പരസ്യ പ്രതികരണവുമായി ബംഗാൾ താരം മനോജ് തിവാരി. തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത വിശദമായ ഒരു കുറിപ്പിലൂടെയാണ് തിവാരി സെലക്ടർമാർക്കെതിരെ രംഗത്തു വന്നത്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയിട്ടും ദേശീയ ടീമിലേക്ക് പരിഗണിക്കാത്തതിലുള്ള നിരാശയും ഇനിയുമെങ്ങനെ മെച്ചപ്പെടുത്തണമെന്ന് പറഞ്ഞാൽ അങ്ങനെ ശ്രമിക്കാമെന്ന അറിയിപ്പും കുറിപ്പിലൂടെ തിവാരി പറയുന്നു.
‘2018-19 സീസണിലേക്കുള്ള ദുലീപ് ട്രോഫി ടീമുകളുടെ പട്ടിക പുറത്തുവരുമ്പോള്‍ എന്റെ പേര് എങ്ങുമില്ല. എന്നെ പോലൊരാള്‍ക്ക് ദുലീപ് ട്രോഫിയിലോ, ഇന്ത്യന്‍ ദേശീയ ടീമിലോ തിരിച്ചുവരാന്‍ എന്തെല്ലാമാണ് മാനദണ്ഡം? — ഈ അവസരത്തില്‍ സെലക്ടര്‍മാരോട് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
‘ത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയാല്‍ അടുത്ത സീസണ്‍ മുതല്‍ കൂടുതല്‍ തയ്യാറെടുപ്പ് നടത്താനാവും. കഴിഞ്ഞവര്‍ഷം സിക്കിം, അരുണാചല്‍, നാഗാലാന്‍ഡ് ഉള്‍പ്പെടെ പുതിയ നാലു ടീമുകള്‍ കൂടി രൂപീകരിച്ചതോടെ പല താരങ്ങള്‍ക്കും ദുലീപ് ട്രോഫിയില്‍ അവസരം ലഭിക്കുന്നത് ഞാന്‍ കണ്ടു. കളിക്കാരുടെ മികവിനെക്കാള്‍ എണ്ണത്തിനാണോ ഇപ്പോള്‍ പ്രധാന്യം? അതാണ് കാര്യമെങ്കില്‍ പുതിയ ടീമുകളില്‍ കളിച്ച് വലിയ സ്‌കോറുകള്‍ നേടി ടീമിലേക്ക് തിരിച്ചുവരാന്‍ ഞാനും ശ്രമിക്കാം.
കഴിഞ്ഞതവണ മധ്യപ്രദേശിനെതിരെയും പഞ്ചാബിനെതിരെയും ഇരട്ട സെഞ്ചുറി തികച്ച ചരിത്രമുണ്ട് എനിക്ക്. ഈ അവസരത്തില്‍ സ്വന്തം കണക്കുകള്‍ കാട്ടി വാദിക്കാന്‍ എനിക്ക് താത്പര്യമില്ല. എന്നാല്‍ തുടരെ ടീമില്‍ നിന്നും തഴയപ്പെടുന്നതിനുള്ള കാരണം നല്‍കാന്‍ സെലക്ടര്‍മാര്‍ തയ്യാറാവണം.’- തിവാരി കുറിപ്പിലൂടെ പറയുന്നു.
2015 -ല്‍ സിംബാബ്‌വെക്കെതിരെയാണ് തിവാരി ഏറ്റവുമൊടുവില്‍ ഇന്ത്യൻ ജേഴ്സി അണിഞ്ഞത്. തുടന്ന് പലപ്പോഴും മികച്ച ആഭ്യന്തര പ്രകടനങ്ങൾ നടത്തിയെങ്കിലും ടീമിൽ ഇടം ലഭിച്ചില്ല. കഴിഞ്ഞ ഐപിഎല്‍ ലേലത്തിലും തിവാരിയെ വാങ്ങാന്‍ ടീമുകള്‍ മുന്നോട്ടു വന്നിരുന്നില്ല. 2017-18 ആഭ്യന്തര സീസണില്‍, 507 റണ്‍സായിരുന്നു തിവാരി അടിച്ചെടുത്തത്. ബാറ്റിങ് ശരാശരിയാകട്ടെ 126.7 റണ്‍സും. ആഭ്യന്തര ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു സീസണില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടയാണിത്.
Since d Duleep trophy teams 4 d year 2018-2019 is out and I don’t see my name featuring in any of them. I want 2 ask d Selectors, Wat is d criteria 4 a player like me 2 get selected again in Duleep trophy teams or Indian team ? If u guys can be kind enough 2 let me know
— MANOJ TIWARY (@tiwarymanoj) August 6, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here