Advertisement

ശബരിമലയില്‍ നിറപുത്തരി പൂജകള്‍ പൂര്‍ത്തിയായി; സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക്

August 7, 2019
Google News 0 minutes Read

ശബരിമലയില്‍ നിറപുത്തരി പൂജകള്‍ പൂര്‍ത്തിയായി. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരുടേയും മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരിയുടേയും കാര്‍മ്മികത്വത്തിലായിരുന്നു നിറപുത്തരി ചടങ്ങുകള്‍ നടന്നത്. നിറപുത്തരി പൂജ നടന്ന ഇന്ന് കനത്ത മഴയെ അവഗണിച്ചും വലിയ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്.

നിറപ്പുത്തരി പൂജകള്‍ക്കായി ക്ഷേത്രനട പുലര്‍ച്ചെ 4 മണിക്ക് തുറന്നു. നിര്‍മ്മാല്യ ദര്‍ശനനത്തിനും നെയ്യ് അഭിഷേകത്തിനും ശേഷം 5.30 ഓടെ നെല്‍ക്കതിരുകള്‍ എഴുന്നെള്ളിച്ച് മണ്ഡപത്തിലേക്ക് കൊണ്ടുവന്നു. 5.45 നും 6.15 നും മധ്യേയായിരുന്നു നിറപുത്തരി ചടങ്ങ്. തന്ത്രി കണ്ഠര് രാജീവരരുടെ കാര്‍മികതത്വത്തില്‍ കതിരുകള്‍ പൂജിച്ച് പ്രസാദമായി ഭക്തര്‍ക്ക് വിതരണം ചെയ്തു.

നിറപ്പുത്തരി പൂജക്കുള്ള നെല്‍ കതിരുകള്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ അച്ചന്‍കോവിലിനു സമീപമുള്ള വയലില്‍ നിന്നാണ് കൊണ്ടുവന്നത്. അത്താഴ പൂജ കഴിഞ്ഞ് ഹരിവരാസനം പാടി രാത്രി പത്ത് മണിക്ക് ശബരി മല ക്ഷേത്ര നട അടക്കും. ചിങ്ങമാസ പൂജകള്‍ക്കായി ക്ഷേത്ര നട ആഗസ്റ്റ് 16 നു നടക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here