സുഷമയെ അവസാനമായി കാണാനെത്തിയപ്പോൾ പ്രധാനമന്ത്രി വിതുമ്പി

മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് അന്ത്യാഞ്ജലികളർപ്പിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ദു:ഖം നിയന്ത്രിക്കാനാകാതെ വിതുമ്പി. സുഷമയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനിടയിലാണ് മോദി വിതുമ്പിയത്. രാവിലെ പത്ത് മണിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സുഷമ സ്വരാജിന്റെ വീട്ടിലെത്തിയത്. സുഷമയുടെ ഭൗതിക ശരീരത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷം പ്രധാനമന്ത്രി സുഷമയുടെ ഭർത്താവ് സ്വരാജ് കൗശലിനെയും മകൾ ബാംസുരിയെയും ആശ്വസിപ്പിച്ചു.
#WATCH Prime Minister Narendra Modi pays last respects to former External Affairs Minister and BJP leader #SushmaSwaraj. pic.twitter.com/Sv02MtoSiH
— ANI (@ANI) August 7, 2019
Delhi: Prime Minister Narendra Modi pays last respects to former External Affairs Minister and BJP leader #SushmaSwaraj. pic.twitter.com/wlvu0mlmon
— ANI (@ANI) August 7, 2019
ഇതിനിടയിലാണ് മോദി ദു:ഖം സഹിക്കാനാകാതെ വിതുമ്പിയത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനിടെ മോദിയുടെ കണ്ണുകൾ നിറയുകയും വിതുമ്പുന്നതും കാണാമായിരുന്നു. കോടിക്കണക്കിന് ജനങ്ങൾക്ക് പ്രചോദമായിരുന്നു സുഷമ സ്വരാജെന്നും ഇന്ത്യൻ രാഷ്ട്രീയത്തിലെ മിന്നുന്ന ഏടിന് വിരാമമെന്നുമാണ് സുഷമാ സ്വരാജിന്റെ വിയോഗ വാർത്ത അറിഞ്ഞയുടൻ മോദി ഇന്നലെ ട്വീറ്റ് ചെയ്തത്. സുഷമ പ്രഗത്ഭയായ വാഗ്മിയാണെന്നും മികച്ച പാർലമെന്റേറിയനാണെന്നും മറ്റ് പാർട്ടിയിലുള്ളവരും അവരെ ബഹുമാനിച്ചിരുന്നുവെന്നും മോദി പറഞ്ഞു.
ബിജെപി നയങ്ങളുടേയും താത്പര്യത്തിന്റെയും കാര്യങ്ങൾ വരുമ്പോൾ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും സുഷമ തയ്യാറായിരുന്നില്ലെന്നും പാവപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടിയും പൊതുജനങ്ങളുടെ സേവനത്തിനായും ജീവിതം ഉഴിഞ്ഞുവെച്ച നേതാവിന്റെ വിയോഗത്തിൽ ഭാരതം തേങ്ങുകയാണെന്നുമാണ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here