മിസ്ബാഹുൽ ഹഖ് പാക്ക് പരിശീലകനാകുമെന്ന് റിപ്പോർട്ട്

മിക്കി ആർതറിനു പകരം മുൻ താരം മിസ്ബാഹുൽ ഹഖ് പാക്ക് പരിശീലകനാകുമെന്ന് റിപ്പോർട്ട്. ക്രിക്കറ്റ് പാക്കിസ്ഥാനെ ഉദ്ധരിച്ച് ഡിഎൻഎയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മുഖ്യ പരിശീലക സ്ഥാനത്തേക്കുള്ള പ്രഥമ പരിഗണയിൽ മിസ്ബാഹും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ലോകപ്പിലെ പുറത്താവലിൻ്റെ പശ്ചാത്തലത്തിലാണ് മുഖ്യ പരിശീലകൻ മിക്കി ആർതറിനെയും മറ്റ് കോച്ചിംഗ് സ്റ്റാഫിനെയും പാക്കിസ്ഥാൻ പുറത്താക്കിയത്. ബാറ്റിംഗ് കോച്ച് ഗ്രാൻഡ് ഫ്ലവർ, ബൗളിംഗ് കോച്ച് അസ്‌ഹർ മഹ്മൂദ്, ട്രെയിനർ ഗ്രാൻ്റ് ലൂഡൻ എന്നിവരുടെ കരാരറുകൾ പുതുക്കേണ്ടെന്ന് പിസിബി തീരുമാനിക്കുകയായിരുന്നു.
പാക്കിസ്ഥാനായി 75 ടെസ്റ്റുകളും 162 ഏകദിനങ്ങളും 39 ടി-20കളും കളിച്ച താരമാണ് മിസ്ബാഹ്. 2010 കോഴ വിവാദത്തിനു ശേഷം മിസ്ബാഹ് ടീമിനെ നയിക്കുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here