എറണാകുളം ജില്ലയിൽ 130 ദുരിതാശ്വാസ ക്യാമ്പുകളിലായി 13751 പേർ; വിവരങ്ങൾ നൽകി ജില്ലാ കളക്ടർ

പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തി കളക്ടർ എസ് സുഹാസ്. ജില്ലയിൽ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി 14,181 പേരുണ്ടെന്ന് ജില്ലാ കളക്ടർ പറഞ്ഞു. 2,429 കുടുംബങ്ങളുണ്ട്.
130 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ ഉള്ളത്. ഏറ്റവുമധികം ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചത് പറവൂർ മേഖലയിൽ. 48 ക്യാമ്പുകളാണ് ഇവിടെയുള്ളത്. ആലുവയിൽ 37 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്.
അടിയന്തര സാഹചര്യം നേരിടാൻ 32 ബോട്ടുകൾ തയ്യാറായി നിൽക്കുന്നുണ്ടെന്നും കളക്ടർ അറിയിച്ചു. അടുത്ത മൂന്ന് നാല് ദിവസത്തേക്ക് എല്ലാ താലൂക്ക് ഓഫീസുകളും 24 മണിക്കൂറും പ്രവർത്തിക്കാൻ നിർദ്ദേശം നൽകിയതായും കളക്ടർ അറിയിച്ചു.
സപ്ലൈക്കോ, റേഷൻ കടകൾ പരമാവധി വസ്തുക്കൾ സംഭരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
75 ജവാന്മാർ അടങ്ങുന്ന ആർമി ഡിവിഷൻ പറവൂർ ആലുവ ഭാഗത്ത് വിന്യസിച്ചിട്ടുണ്ടെന്നും കളക്ടർ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here