ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വാഹനങ്ങൾ വിട്ടു നൽകാത്ത ഓഫീസ് മേധാവികൾക്കെതിരെ നടപടി

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വാഹനങ്ങൾ വിട്ടു നൽകാത്ത 14 ഓഫീസ് മേധാവികൾക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി. വാഹനങ്ങൾ ഹാജരാക്കുന്നതിന് തുടർച്ചയായി ആവശ്യപ്പെട്ടിട്ടും, മാധ്യമങ്ങളിലൂടെ അറിയിപ്പ് നൽകിയിട്ടും വാഹനങ്ങൾ ഹാജരാക്കാത്തതിനാലാണ് നടപടിയെടുക്കാൻ ജില്ലാ കലക്ടർ സാംബശിവറാവു തീരുമാനിച്ചത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൻറെ ഭാഗമായി രണ്ടാം ശനിയാഴ്ച പ്രവർത്തി ദിനമായി സർക്കാർതലത്തിൽ തീരുമാനം ഉണ്ടായിട്ടുപോലും ഈ ഓഫീസുകൾ തുറന്നു പ്രവർത്തിക്കുകയും ചെയ്തില്ല.ഇവയിൽ പലതും സിവിൽസ്റ്റേഷനിലാണ് സ്ഥിതി ചെയ്യുന്നത്.
Read Also : പ്രളയക്കെടുതി; സൗജന്യമായി പവർ ബാങ്കുകൾ ഉണ്ടാക്കി വിതരണം ചെയ്ത് കൊച്ചിയിലെ ടെക്കികൾ
മൃഗസംരക്ഷണം, ആർക്കൈവ്സ്, കേരഫെഡ്, ഉപ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, സിവിൽ സ്റ്റേഷനിലെ സൂപ്പർ ചെക്ക് സെൽ, ടെക്നിക്കൽ എഡ്യൂക്കേഷൻ റീജിയണൽ ഓഫീസ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്, ഗ്രൗണ്ട് വാട്ടർ, ഹാർബർ എൻജിനീയറിങ്, ഡിഎംഒ (ഹോമിയോ), ജില്ലാ വ്യവസായ കേന്ദ്രം, കുടുംബശ്രീ, ഡിടിപിസി, ഡെപ്യൂട്ടി കമ്മീഷണർ (ടാക്സസ്) എന്നീ കാര്യാലയങ്ങളുടെ മേധാവികൾക്ക് അ എതിരെയാണ് ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി എടുക്കുന്നത്. നടപടി എടുക്കാതിരിക്കാൻ എന്തെങ്കിലും കാരണം ഉണ്ടെങ്കിൽ നാളെ (ഓഗസ്റ്റ് 11) രാവിലെ 10ന് മുമ്പ് ജില്ലാ കലക്ടറുടെ ചേമ്പറിൽ ഹാജരായി കാരണം ബോധിപ്പിക്കണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here