ജാർഖണ്ഡിലെ കോൺഗ്രസ് അധ്യക്ഷൻ രാജിവച്ചു

ജാർഖണ്ഡിലെ കോൺഗ്രസ് അധ്യക്ഷൻ രാജിവച്ചു. സംസ്ഥാനത്തെ പാർട്ടി നേതാക്കളിൽ ഒരു വിഭാഗം ക്രിമിനലുകളേക്കാൾ മോശമാണെന്ന് ആരോപിച്ചാണ് അധ്യക്ഷൻ അജോയ് കുമാർ രാജിവച്ചത്. രാഹുൽ ഗാന്ധിക്ക് അയച്ച രാജികത്തിന്റെ പകർപ്പ് അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
मैं उन सभी लोगों को धन्यवाद देना चहता हूं जिन्होने मेरे इस सफर मे मेरा साथ दिया,प्रदेश अध्यक्ष का सफर पुरा हुआ – आप सभी का बहुत बहुत धन्यवाद। pic.twitter.com/7aiYe3rbhz
— Dr Ajoy Kumar (@drajoykumar) 9 August 2019
രാജികത്തിൽ മുതിർന്ന നേതാക്കളായ സുബോധ് കന്ത് സഹായ്, രാമേശ്വർ ഓറാവോൺ തുടങ്ങിയവരെ കാലുവാരികളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2017 മുതൽ ജാർഖണ്ഡിൽ കോൺഗ്രസിന്റെ അധ്യക്ഷനാണ് അജോയ് കുമാർ. അസംബ്ലി തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ അജോയ് കുമാറിന്റെ രാജി സംസ്ഥാനത്തെ പാർട്ടിക്ക് വലിയ പ്രതിസന്ധിയായി.
അജോയ് കുമാറിന്റെ രാജിക്ക് പിന്നാലെ സംസ്ഥാനത്തെ കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക് പോകുമെന്ന് റിപ്പോർട്ടുണ്ട്. ബർഹി എംഎൽഎ മനോജ് യാദവ് അടക്കമുള്ളവർ ബിജെപിയിൽ പോകുമെന്നാണ് വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here