കവളപ്പാറയിൽ വീണ്ടും ഉരുൾപൊട്ടൽ; 46 പേരെ കാണാനില്ലെന്ന് ഭരണകൂടം

മലപ്പുറം കവളപ്പാറയിൽ വീണ്ടും ഉരുൾപൊട്ടൽ. ഇന്ന് രണ്ടാമത്തെ തവണയാണ് കവളപ്പാറയിൽ ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്. നാൽപത്തിയാറ് പേരെ കാണാനില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിയിരുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
രക്ഷാപ്രവർത്തകരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ കവളപ്പാറയിൽ ഉണ്ടായിരുന്ന സമയത്താണ് ഉരുൾപൊട്ടലുണ്ടായത്. വലിയ ശബ്ദത്തോടെ മണ്ണും പാറക്കല്ലുകളും ഇളകി താഴേയ്ക്ക് പതിയുകയായിരുന്നു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നവർ ഓടിമാറിയതുകൊണ്ടുമാത്രമാണ് ജീവൻ തിരിച്ചുകിട്ടിയത്. ഇന്ന് ഉച്ചയോടെ കവളപ്പാറയിൽ ഉരുൾപൊട്ടൽ ഉണ്ടായിരുന്നു.
വ്യാഴാഴ്ച രാത്രിയോടെയാണ് കവളപ്പാറയിൽ ആദ്യമായി ഉരുൾപൊട്ടിയത്. മുപ്പതോളം കുടുംബാംഗങ്ങളാണ് അന്ന് മണ്ണിനടിയിൽപെട്ടത്. നാലോളം മൃതദേഹങ്ങൾ ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് തിരിച്ചടി നൽകി വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here