നിലമ്പൂരിൽ വീണ്ടും ഉരുൾപ്പൊട്ടൽ

നിലമ്പൂരിൽ വീണ്ടും ഉരുൾപ്പൊട്ടൽ. കവളപ്പാറയ്ക്ക് സമീപം തന്നെയാണ് ഉരുൾപ്പൊട്ടലുണ്ടായത്. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ല. പൊലീസ് പ്രദേശത്ത് നിന്നും ജനങ്ങളെ നേരത്തെ തന്നെ ഒഴിപ്പിച്ചതിനാൽ വലിയ ദുരന്തമാണ് ഒഴിവായതെന്ന് മലപ്പുറം എസ്പി അബ്ദുൽ കരീം ട്വന്റിഫോറിനോട് പറഞ്ഞു.
അതേസമയം, മലപ്പുറം കവളപ്പാറയിൽ ഉരുൾപൊട്ടലിൽപെട്ട ആറ് പേരുടെ മൃതദേഹങ്ങൾ ഇന്ന് കണ്ടെത്തി. സന്തോഷ് എന്ന കുട്ടൻ, ആബിദ (18), മാദി (75), ഫൗസിയ (40), തുമ്പി (9), പ്രജിത (13) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ കവളപ്പാറ ഉരുൾപ്പൊട്ടലിൽപ്പെട്ട് കാണാതായവരിൽ 9 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇന്നലെ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.
വ്യാഴാഴ്ച രാത്രിയോടെയാണ് കവളപ്പാറയിൽ ആദ്യമായി ഉരുൾപൊട്ടിയത്. മുപ്പതോളം കുടുംബാംഗങ്ങളാണ് അന്ന് മണ്ണിനടിയിൽപെട്ടത്. അഞ്ചോളം മൃതദേഹങ്ങൾ ഇവിടെ നിന്നും നേരത്തേ കണ്ടെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here