മഴക്കെടുതി; മലപ്പുറം ജില്ലയിൽ ഗതാഗത യോഗ്യമായതും അല്ലാത്തതുമായ റോഡുകൾ

ശക്തമായ മഴ ഏറ്റവും അധികം ദുരന്തം വിതച്ചത് മലപ്പുറം, വയനാട് ജില്ലകളിലാണ്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം മലപ്പുറത്തെ പല റോഡുകളും ഗതാഗത യോഗ്യമല്ലാതെയായി. മലപ്പുറം ജില്ലയിലെ ഗതാഗത യോഗ്യമായതും അല്ലാത്തതുമായ റോഡുകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു. മലപ്പുറം ജില്ലാ ഭരണകൂടം പുറത്തുവിട്ടതാണ് ഈ വിവരം.
ഗതാഗത യോഗ്യമായ റോഡുകൾ
കോഴിക്കോട്-തൃശൂർ
കോഴിക്കോട്-പൂക്കോട്ടൂർ
പൂക്കോട്ടൂർ-മച്ചിങ്ങൽ-ബൈപ്പാസ്-മുണ്ടുപറമ്പ്-മലപ്പുറം
മക്കരപ്പറമ്പ്-പെരിന്തൽമണ്ണ-കരിങ്കല്ലത്താണി
മഞ്ചേരി-എടവണ്ണ
മഞ്ചേരി-വണ്ടൂർ
മഞ്ചേരി-കാവന്നൂർ
മഞ്ചേരി-മാരിയാട്(പൂക്കോട്ടൂർ റോഡ്)
കോട്ടക്കൽ-പെരിന്തൽമണ്ണ
പെരിന്തൽമണ്ണ-വണ്ടൂർ-വടപുറം
പെരിന്തൽമണ്ണ-വെങ്ങാട്
തിരൂർ-തിരുനാവായ
കുറ്റിപ്പുറം-പൊന്നാനി
പൊന്നാനി-പാലപ്പെട്ടി
ഗതാഗത യോഗ്യമല്ലാത്ത റോഡുകൾ
മലപ്പുറം-മക്കരപ്പറമ്പ്
മലപ്പുറം-വേങ്ങര
മലപ്പുറം-കോട്ടക്കൽ
മലപ്പുറം-മഞ്ചേരി (ഇരുമ്പുഴി)
മലപ്പുറം-പെരിന്തൽമണ്ണ
മഞ്ചേരി-പാണ്ടിക്കാട് (നെല്ലിക്കുന്ന്)
മഞ്ചേരി-അരീക്കോട് (പുത്തലം)
വെങ്ങാട്-വളാഞ്ചേരി
കൊളത്തൂർ-പുലാമന്തോൾ
പെരിന്തൽമണ്ണ-പുലാമന്തോൾ
ചെമ്മാട്-തലപ്പാറ
തിരുനാവായ-കുറ്റിപ്പുറം
പൊന്നാനി-നരിപ്പറമ്പ്-ചമ്രവട്ടം
വളാഞ്ചേരി-പട്ടാമ്പി
കോട്ടക്കൽ-തിരൂർ (എടരിക്കോട്)
എടവണ്ണ-നിലമ്പൂർ
എടവണ്ണ-അരീക്കോട്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here