Advertisement

പുത്തുമലയിൽ തകർന്ന വീട്ടിൽ വൃദ്ധൻ കുടുങ്ങിക്കിടക്കുന്നു; സഹായമഭ്യർത്ഥിച്ച് മകൻ

August 11, 2019
Google News 0 minutes Read

വയനാട് പുത്തുമലയിൽ തകർന്ന വീട്ടിൽ വൃദ്ധൻ കുടുങ്ങിക്കിടക്കുന്നു. ഉരുൾപൊട്ടലുണ്ടായ സ്ഥലത്തു നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഹംസയെന്ന ആളാണ് കുടുങ്ങി കിടക്കുന്നത്. പിതാവിനെ സഹായിക്കണമെന്നാവശ്യപ്പെട്ട് മകൻ ഷഫീർ രംഗത്തെത്തി.

പിതാവ് നാല് ദിവസമായി വീട്ടിൽ കുടുങ്ങി കിടക്കുന്നതായി ഷഫീർ പറഞ്ഞു. പലരോടും സഹായമഭ്യർത്ഥിച്ചു. ഒരാളും സഹായിക്കാൻ തയ്യാറായില്ല. വീട്ടിൽ പിതാവ് ഉണ്ടെന്നു തന്നെയാണ് ഷഫീർ പറയുന്നത്. സുഖമില്ലാത്ത ഉമ്മായും സഹോദരിയും ഭാര്യയും മക്കളുമാണ് തനിക്കുള്ളത്. അവർ സുരക്ഷിതരാണ്. പിതാവ് വീട്ടിൽ കുടുങ്ങിക്കിടക്കുകയാണെന്നും എങ്ങനെയെങ്കിലും സഹായിക്കണമെന്നും ഷഫീർ പറഞ്ഞു.

അതേസമയം, ഹംസ കാണാതായവരുടെ പട്ടികയിൽ ഉണ്ടെന്ന് കൽപറ്റ എംഎൽഎ സി കെ ശശീന്ദ്രൻ പറഞ്ഞു. ഹംസ മണ്ണിനടിയിൽപെട്ടതായാണ് ലഭിക്കുന്ന വിവരം. മകനുമായി ബന്ധപ്പെട്ടിരുന്നു. അവിടേയ്ക്ക് എത്തിപ്പെടാനുള്ള ശ്രമത്തിലാണ്. പന്ത്രണ്ട് മണിയോടെ അവിടെ എത്തും. പ്രദേശത്ത് വീണ്ടും തെരച്ചിൽ നടത്തുമെന്നും എംഎൽഎ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here