പത്തനംതിട്ട ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനത്തിന് ഈ മാസം 16 വരെ നിരോധനം

പത്തനംതിട്ട ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനത്തിന് ഈ മാസം 16വരെ നിരോധനം.
ജില്ലയില്‍ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ പിബി. നൂഹ് ഉത്തരവ് ഇറക്കി.
കാലവര്‍ഷം ശക്തമായി തുടരുന്നതിനാലും വയനാട്, മലപ്പുറം ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ മൂലം അനേകം പേര്‍ മരണപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് നിരോധനം നീട്ടിയത്.
കാലവര്‍ഷ കെടുതികള്‍ രൂക്ഷമാകുകയും മണ്ണിടിച്ചില്‍ ഉണ്ടാകുകയും ചെയ്തതിനെ തുടര്‍ന്ന് ഈമാസം 11 വരെ ക്വാറികളുടെ പ്രവര്‍ത്തനം നേരത്തെ നിരോധിച്ചിരുന്നു.
നിരോധിച്ചിട്ടുള്ള ദിവസങ്ങളില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ജില്ലാ പോലീസ് മേധാവി, തിരുവല്ല സബ് കളക്ടര്‍, അടൂര്‍ ആര്‍ഡിഒ, ബന്ധപ്പെട്ട തഹസീല്‍ദാര്‍മാര്‍ എന്നിവര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ ദുരന്തനിവാരണ നിയമം 2005 പ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here