പ്രളയബാധിതര്‍ക്ക് സഹായവുമായി തിരുവനന്തപുരത്തെ മാധ്യമ സുഹൃത്തുക്കള്‍

കാല വര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിന്റെ ഒരു ഭാഗം പ്രളയ ദുരിതം അനുഭവിക്കുമ്പോള്‍, സഹായ ഹസ്തമൊരുക്കി മാധ്യമ സുഹൃത്തുക്കള്‍. ദുരിതപെയ്ത്തില്‍ ജീവനോപാദികള്‍ നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങുന്നത് തിരുവനന്തപുരത്തെ മാധ്യമ സുഹൃത്തുക്കളാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പിന്തുണ അര്‍പ്പിച്ച് വിദ്യാര്‍ത്ഥികളില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. തിരുവനന്തപുരം പ്രസ് ക്ലബിലെ കലക്ഷന്‍ സെന്ററില്‍ നിന്ന് രണ്ട് ലോഡ് സാധനങ്ങളുമായാണ് നിലമ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വാഹനങ്ങള്‍ പുറപ്പെട്ടത്.
കവളപ്പാറയില്‍ നിന്നുള്ള ട്വന്റിഫോറിന്റെ പ്രതിനിധി അഷ്‌കറിന്റെ
ഉള്ളുലയ്ക്കുന്ന ഈ വാക്കുകള്‍ വന്ന് പതിച്ചത് കേരള സമൂഹത്തിന്റെ ഹൃദയത്തിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദുരിതപ്പെയ്ത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ പൊതുസമൂഹത്തോടൊപ്പം തിരുവനന്തപുരത്തെ മാധ്യമ സുഹൃത്തുക്കളും മുന്നിട്ടിറങ്ങുകയായിരുന്നു.
കേട്ടറിഞ്ഞവര്‍, ഈ ഉദ്യമത്തില്‍ പങ്കാളികളാന്‍ ആഹ്വാനം ചെയ്തതോടെ
നിരവധിയാളുകള്‍ തങ്ങളാല്‍ കഴിയുന്ന, സഹായങ്ങളുമായി പങ്കാളികളായി. ഓരോ സാധനങ്ങളും തരം തിരിച്ചു പാക്ക് ചെയ്തു. പാക്കറ്റ് ഭക്ഷണം ,കുടി വെള്ളം, പായ, മെഡിസിന്‍ കിറ്റ് , കുട്ടികള്‍ക്കുള്ള ഉടുപ്പുകള്‍, അടിവസ്ത്രങ്ങള്‍, സ്ത്രീകള്‍ക്കുള്ള വസ്ത്രങ്ങള്‍, അരി, പഞ്ചസാര, പയര്‍ തുടങ്ങി ആവശ്യവസ്തുക്കളെല്ലാം. നിലമ്പൂരില്‍ എത്തിക്കുന്ന സാധനങ്ങള്‍ ജില്ലാ കലക്ടര്‍ ഉള്‍പ്പെടുന്ന സംഘമാണ് ഏറ്റുവാങ്ങുക. തുടര്‍ന്ന് ആവശ്യാനുസരണം വിവിധ ക്യാമ്പുകളില്‍ വിതരണം ചെയ്യും. ഇതുകൂടാതെ തിരുവനന്തപുരത്തെ പതിനഞ്ചോളം കളക്ഷന്‍ സെന്ററുകളില്‍ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നുണ്ട്.
അതേ സമയം,കേരളം മുഴുവനും ദുരിത ബാധിതര്‍ക്കൊപ്പമാണെന്ന് പ്രസ് ക്ലബ് സന്ദര്‍ശിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here