കോഴിക്കോട് ജില്ലയില്‍ കളക്ഷന്‍ സെന്ററുകള്‍ സജീവമാകുന്നു

ദുരിതാശ്വാസ ക്യാമ്പ് ഏറെയുള്ള കോഴിക്കോട് ജില്ലയില്‍ കളക്ഷന്‍ സെന്ററുകള്‍ സജീവമാകുന്നു. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൈമാറേണ്ട സാധനങ്ങളാണ് കലക്ട്രേറ്റ് ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ ശേഖരിക്കുന്നത്.
കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് കലക്ട്രേറ്റില്‍ കലക്ഷന്‍ പോയന്റ് സജീവമായത്. ജില്ലയില്‍ 300 ലെറെയുള്ള ദുരിതാശ്വസ ക്യാമ്പില്‍ കഴിയുന്നത് 50,000 ത്തിലധികം പേരാണ്. കേടാകാത്ത ഭക്ഷണങ്ങള്‍, വസ്ത്രങ്ങള്‍, പുതപ്പുകള്‍,സാനിറ്ററി നാപ്കിന്‍ എന്നിവയാണ് ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് അടിയന്തരമായി വേണ്ടത് .ഭക്ഷണമടക്കമുള്ള സാമഗ്രികള്‍ എത്തുന്നുണ്ടെങ്കിലും ഇവ പര്യാപ്തമല്ല.
മാനാഞ്ചിറയിലും,ബീച്ചിലും, നടക്കാവിലും കലക്ഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കലക്ട്രേറ്റില്‍ നിന്ന് ശേഖരിക്കുന്നവ ജില്ലയിലെ ക്യാമ്പുകളിലും, മറ്റ് ഇടങ്ങളില്‍ നിന്ന് ശേഖരിക്കുന്നത് വയനാട്ടിലും, നിലമ്പൂരിലേക്ക് എത്തിക്കും. മഴ വിട്ട മാറി വീടുകള്‍ ശുചീകരിച്ചു തുടങ്ങുമ്പോള്‍ ആവശ്യങ്ങള്‍ ഏറെയാണ് അതിനാല്‍ സഹായങ്ങളും എത്തേണ്ടതുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here