കേരള ജനതയുടെ നല്ല മനസ്സിനെ അഭിനന്ദിച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ദുരിത പെയ്ത്തില്‍ സഹജീവികളെ സഹായിക്കാന്‍ കേരള ജനത കാട്ടുന്ന മനസ്സിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണററായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ദുരിതമനുഭവിക്കുന്ന സഹജീവികളെ സഹായിക്കാന്‍ എല്ലാ പരിഗണനകളും മറന്നുള്ള ജനങ്ങളുടെ താല്‍പര്യമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാനാകുന്നത്. തിങ്കളാഴ്ച ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പ് സംബന്ധിച്ച വിലയിരുത്തലിന് ശേഷം തിരുവനന്തപുരം നഗരസഭ ആസ്ഥാനത്തു ചെന്നപ്പോള്‍ കണ്ടത്, വലിയ ആള്‍ക്കൂട്ടം തന്നെ ദുരിത കേന്ദ്രങ്ങളിലേക്കു അയക്കാനുള്ള അവശ്യ സാധനങ്ങള്‍ തയാറാക്കുന്നതാണ്.
ദുരിതാശ്വാസ ക്യാമ്പുകളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഓരോ ജില്ലയിലെയും ആവശ്യങ്ങള്‍ മനസ്സിലാക്കിയിരുന്നു. ആ ആവശ്യങ്ങള്‍ മനസ്സിലാക്കി സാധനങ്ങള്‍ ശേഖരിക്കുന്ന അനുഭവമാണ് നഗരസഭയില്‍ ഉണ്ടായത്. സാധനങ്ങളും വാങ്ങി നിരവധി പേര്‍ എത്തുന്നു. നമ്മുടെ നാടിന്റെ കരുത്ത് വിളിച്ചറിയിക്കുന്നതായിരുന്നു ജനക്കൂട്ടവും അവരുടെ കയ്യിലുള്ള സാധനങ്ങളും. ഈ സാധനങ്ങള്‍ ഏറ്റുവാങ്ങാനും അടുക്കിവെക്കാനുമായി നൂറുകണക്കിന് യുവജനങ്ങള്‍ സ്വയം സന്നദ്ധരായി എത്തിയിരിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാന്‍ നമ്മുടെ യുവത്വം നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല.
നഗരസഭയുടെ ഏഴ് വണ്ടികള്‍ സാധന സാമഗ്രികളുമായി വയനാട്, മലപ്പുറം ജില്ലകളിലേക്ക് പോയിക്കഴിഞ്ഞുവെന്നാണ് മേയര്‍ വികെ പ്രശാന്ത് പറഞ്ഞത്. അവശ്യസാധനങ്ങള്‍ അടങ്ങിയ എട്ടാമത്തെയും ഒന്‍പതാമത്തേയും വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് നഗരസഭാ അങ്കണത്തില്‍ നിര്‍വ്വഹിച്ചു.
തലസ്ഥാനത്തുതന്നെ സര്‍ക്കാരിന്റേയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ നിരവധി സംഭരണ കേന്ദ്രങ്ങള്‍ പുരോഗമിക്കുന്നുണ്ട്. നമ്മുടെ സഹോദരങ്ങള്‍ക്ക് ആപത്തു നേരിട്ട കാലത്ത് അവരെ സഹായിക്കാന്‍ രംഗത്തിറങ്ങിയ ജനങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതി വരില്ല.
തിരുവനന്തപുരം ജില്ലാ ആസൂത്രണ സമിതിയും ജില്ലയില്‍ നിന്നാകെ സാധനങ്ങള്‍ സംഭരിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് ആരംഭിച്ച ശേഖരണ കേന്ദ്രത്തിലേക്കും ജനങ്ങള്‍ വലിയ ആവേശത്തോടെ സാധനങ്ങള്‍ എത്തിക്കുന്നതായാണ് മനസ്സിലാക്കിയത്. നമ്മുടെ നാട് ഏതു പ്രതിസന്ധിയെയും അതിജീവിക്കും എന്ന ഉറപ്പാണ് ഈ അനുഭവം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here