ഇവിടെ സഫലമായത് ഈ കുഞ്ഞിന്റെ രണ്ട് ആഗ്രഹങ്ങൾ; ചിത്രം പങ്കുവെച്ച് അൻപോട് കൊച്ചി

പ്രളയ ദുരിതാശ്വാസങ്ങൾക്കായി കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് അൻപോട് കൊച്ചി. നടൻ ഇന്ദ്രജിത്ത്, പൂർണിമ, പാർവതി, റിമ കല്ലിങ്കൽ ഉൾപെടെയുള്ളവർ ഈ കൂട്ടായ്മയുടെ ഭാഗമായി പ്രവർത്തിക്കുന്നു. കൊച്ചിയിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന നിരവധിയാളുകൾക്കാണ് ഇവർ സഹായമെത്തിച്ച് നൽകുന്നത്.
കഴിഞ്ഞ ദിവസം അൻപോട് കൊച്ചിയുടെ സംഭരണ കേന്ദ്രത്തിൽ ഒരു കുട്ടിയെത്തി. ദുരിതമനുഭവിക്കുന്നവർക്ക് നൽകാനായി അവൻ കുറച്ച് സാധനങ്ങളും കരുതിയിരുന്നു. എല്ലാം നഷ്ടമായ കൂട്ടുകാർക്ക് വേണ്ടിയായിരുന്നു അത്. അതോടൊപ്പം കുട്ടിയുടെ മറ്റൊരു ആഗ്രഹം കൂടി സഫലമായി. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമാതാരമായ ഇന്ദ്രജിത്തിനെ ഒരു നോക്കു കാണുക എന്നതായിരുന്നു ആഗ്രഹം. കൈയിൽ കരുതിയ സാധനങ്ങൾ ഇന്ദ്രജിത്തിന് നൽകിയാണ് കുട്ടി മടങ്ങിയത്. അൻപോട് കൊച്ചിയുടെ ഫേസ്ബുക്കിലാണ് ഇതിന്റെ ചിത്രം ഉൾപ്പെടെ പങ്കുവെച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഈ മകന്റെ ഏറ്റവും വലിയ രണ്ടു ആഗ്രഹങ്ങൾ ഒരുമിച്ച് സാധിച്ചു ഇന്ന്!! അവന്റെ എല്ലാം നഷ്ടമായ കൂട്ടുകാർക്ക് വേണ്ടി കുറച്ചു സാധങ്ങൾ കൊടുക്കുവാനും അവന്റെ ഏറ്റവും വലിയ ഇഷ്ട്ട സിനിമാതാരം ഇന്ദ്രെട്ടനെ കാണാനും സാധിച്ചു എന്നുള്ളതാണ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here