ആഭ്യന്തര വിഷയത്തില്‍ ഇന്ത്യ എടുത്ത തീരുമാനം ചൈനയെ ബാധിക്കില്ലെന്ന് ഇന്ത്യ

ആഭ്യന്തര വിഷയത്തില്‍ എടുത്ത തീരുമാനം ചൈനയും ആയുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് ഇന്ത്യ. ബീജിംഗ് സന്ദര്‍ശിയ്ക്കുന്ന വിദേശകാര്യമന്ത്രി എസ്.ജയശങ്കറാണ് ചൈനയെ ഇക്കാര്യം അറിയിച്ചത്. അക്‌സായിചിന്നിലടക്കം നിലവിലുള്ള സാഹചര്യത്തെ ഒരു തരത്തിലും തിരുമാനം ബാധിയ്ക്കില്ലെന്നും ഭീകരവാദം നിയന്ത്രിക്കാനുള്ള നടപടികള്‍ ഇനിയും തുടരും എന്നും എസ് ജയശങ്കര്‍ വ്യക്തമാക്കി. അതേസമയം ഇന്ത്യ പാകിസ്ഥാന്‍ ബന്ധം കൂടുതല്‍ വഷളാകുന്നതില്‍ ചൈന ആശങ്ക ഇന്ത്യയെ അറിയിച്ചു.
ചൈനയില്‍ തന്റെ അനുഭവപരിചയം കൈമുതലാക്കിയാണ് എസ് ജയശങ്കര്‍ വിദേശകാര്യമന്ത്രി എന്ന നിലയില്‍ സന്ദര്‍ശനം ആരംഭിച്ചത്. ചൈനയിലെ മാധ്യമങ്ങളെ കണ്ട ജയശങ്കര്‍ 370 ആം വകുപ്പില്‍ ഇന്ത്യ കൈകൊണ്ട തീരുമാനം ആഭ്യന്തര വിഷയമാണെന്ന് വിശദികരിച്ചു. കാശ്മീര്‍ താഴ്വര ഭീകരവാദ വിമുക്തമാകുമ്പോള്‍ ചൈന അടക്കമുള്ള അയല്‍ രാജ്യങ്ങള്‍ക്കും അത് നേട്ടം ആകും എന്നാണ് ജയശങ്കര്‍ സമര്‍ത്ഥിച്ചത്. അക്‌സായ്ചിന്‍ സമ്പന്ധിച്ച ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രസ്ഥാവനയും ലക്ഷ്യം ഇടുന്നത് ചൈനയെ അല്ലെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
ചൈനീസ് വിദേശകാര്യമന്ത്രിയുമായി ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ജയശങ്കര്‍ വിശദമായി ചര്‍ച്ച ചെയ്തു. 370 റദ്ദാക്കാനുള്ള തീരുമാനം മേഖലയില്‍ സങ്കര്‍ഷ സാധ്യത ഉണ്ടാക്കുന്നതില്‍ ചൈന ആശങ്ക രേഖപ്പെടുത്തി. ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം വഷളാകുന്നതാണ് ചൈന ചൂണ്ടിക്കാട്ടിയത്. ഭീകരവാദത്തിനെതിരെ ഇന്ത്യ സ്വീകരിക്കുന്ന നടപടികളില്‍ പാകിസ്ഥാന്‍ കാണിക്കുന്ന അസ്വസ്ഥത ആ രാജ്യത്തിന്റെ ഭീകരവാദ ബന്ധത്തിന് അധിക തെളിവാണെന്ന് ആയിരുന്നു ജയശങ്കറിന്റെ മറുപടി. ചര്‍ച്ചയില്‍ സംതൃപ്തി ഉണ്ടെന്ന് ഇരു വിദേശകാര്യമന്ത്രിമാരും പിന്നിട് പ്രതികരിച്ചു.
അതേ സമയം ജമ്മുകാശ്മീരില്‍ തുടരുന്ന ദേശിയ സുരക്ഷ ഉപദേഷ്ടാവ് ഇന്നും വിവിധ മേഖലകളില്‍ ജനങ്ങളും ആയി ആശയ വിനിമയം തുടരും. സ്വാതന്ത്ര ദിനത്തൊട് അനുബന്ധിച്ചുള്ള സുരക്ഷ സംവിധാനങ്ങള്‍ ഇന്നലെ ഈദ് ആഘോഷങ്ങള്‍ക്ക് ശേഷം നിലവില്‍ വന്നു. ഇപ്പോഴത്തെ സൂചന അനുസരിച്ച് സ്വാതന്ത്ര ദിനം ആഭ്യന്തരമന്ത്രി അമിത്ഷാ ശ്രീനഗറില്‍ ദേശിയ പതാക ഉയര്‍ത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here