Advertisement

ശശി തരൂർ എംപിക്കെതിരെ അറസ്റ്റ് വാറന്റ്‌

August 13, 2019
1 minute Read

ശശി തരൂർ എംപിക്കെതിരെ അറസ്റ്റ് വാറന്റ്. കൊൽക്കത്ത മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കഴിഞ്ഞ വർഷം നടത്തിയ ‘ഹിന്ദു പാക്കിസ്ഥാൻ’ പരാമർശവുമായി ബന്ധപ്പെട്ടാണ് ശശി തരൂരിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ജൂലൈയിൽ തിരുവനന്തപുരത്ത് നടന്ന ഒരു പരിപാടിയിലാണ് സംഭവം. ബിജെപി അധികാരത്തിലെത്തിയാൽ ഭരണഘടനയെ മാറ്റിയെഴുതി രാജ്യത്തെ ‘ഹിന്ദു പാക്കിസ്ഥാൻ’ ആക്കിതീർക്കുമെന്നായിരുന്നു ശശി തരൂരിന്റെ പരാമർശം. ഹിന്ദുത്വ അജണ്ടകൾ നടപ്പാക്കുമ്പോൾ ന്യൂനപക്ഷങ്ങൾക്ക് തുല്യാവകാശമുണ്ടാകില്ലെന്നും അത് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്‌റു, മൗലാന അബുൾ കലാം ആസാദ്, വല്ലഭായ് പട്ടേൽ എന്നിവരുടെ ആഗ്രഹത്തിന് എതിരാകുമെന്നുമായിരുന്നു ശശി തരൂരിന്റെ പ്രസംഗം. ഇത് ഏറെ വിവാദമാകുകയും ചെയ്തിരുന്നു.

തരൂരിന്റെ പ്രസംഗത്തിനെതിരെ അഭിഭാഷകനായ സമീത് ചൗധരിയാണ് കോടതിയെ സമീപിച്ചത്. സംഭവത്തിൽ കോടതിയിൽ ഹാജരാകാൻ തരൂരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും തന്റെ പ്രസ്താവനയിൽ അദ്ദേഹം ഉറച്ചു നിൽക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top