കവളപ്പാറ ഉരുൾപ്പൊട്ടൽ; ഒരു മൃതദേഹം കൂടി കണ്ടെത്തി

കവളപ്പാറ ഉരുൾപ്പൊട്ടലിൽപ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 20 ആയി.
63 പേർ മണ്ണിനടയിൽ കുടുങ്ങി കിടക്കുന്നുവെന്നാണ് സർക്കാരിന്റെ കണക്ക്. എന്നാൽ 65 പേരുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
Read Also : കവളപ്പാറയ്ക്ക് കൈത്താങ്ങായി രക്ഷാപ്രവര്‍ത്തനവും അതിജീവനവും പുരോഗമിക്കുന്നു
മൃതദേഹങ്ങളുണ്ടാകാൻ സാധ്യതയുള്ള മൂന്ന് സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവിടെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ തെരച്ചിൽ നടത്തുന്നത്. ഇടിഞ്ഞു വീണ മുത്തപ്പൻ മലയുടെ താഴ്‌വാരത്തെ ഷെഡ്ഡിൽ എട്ട് പേരുണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് വ്യാപക തെരച്ചിൽ നടക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഇന്ത്യൻ സൈന്യം തെരച്ചിലിന്റെ നേതൃത്വം ഏറ്റെടുക്കാനെത്തുകയും കാലാവസ്ഥ മെച്ചപ്പെടുകയും ചെയ്തതോടെ രക്ഷാപ്രവർത്തനം കുറേക്കൂടി വേഗത്തിലായിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here