കവളപ്പാറയിലെ വന്‍ദുരന്തത്തിന് കാരണം മനുഷ്യന്റെ കൈകടത്തലന്ന് പ്രദേശവാസികള്‍

കവളപ്പാറയില്‍ ഉണ്ടായ വന്‍ദുരന്തത്തിന് കാരണം മനുഷ്യന്റെ കൈകടത്തലന്ന് പ്രദേശവാസികള്‍. ഉരുള്‍പൊട്ടാല്‍ ഉണ്ടായ മുത്തപ്പന്‍ കുന്നിന് മുകളില്‍ റബ്ബര്‍ വെച്ചുപിടിപ്പിക്കുന്നതിനായി വലിയ കുഴികള്‍ നിര്‍മിച്ചെന്നും, ഇത് മലയുടെ വിള്ളലിന് കാരണം ആയെന്നുമാണ് ആരോപണം. ഇത്തവണ കാലവര്‍ഷം കനത്തതോടെ മലയില്‍ ഉരുള്‍പൊട്ടിയതിന് ഈ വിള്ളല്‍ കാരണമായെന്ന് നാട്ടുകാര്‍ പറയുന്നു.
മണ്ണ് നീക്കി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് മുത്തപ്പന്‍ കുന്നിന്റെ ചെരുവുകളില്‍ റബ്ബര്‍ കൃഷിക്കായി കുഴിവെട്ടിയത്. ഈ കുഴികളില്‍ വലിയ തോതില്‍ വെള്ളം കെട്ടി നില്‍ക്കുകയും ചെയ്തിരുന്നു.. ഏക്കര്‍ കണക്കിന് സ്ഥലത്താണ് ഇത്തരത്തില്‍ കുഴികള്‍ നിര്‍മ്മിച്ചത്. ഇത് കഴിഞ്ഞ വര്‍ഷത്തേ പ്രളയ കാലത്ത് മലയില്‍ വിള്ളല്‍ വീഴ്ത്തുന്നതിന് കാരണമായി. കവളപ്പാറയില്‍ ഇപ്പോഴുണ്ടായ വന്‍ദുരന്തത്തിന് ഇത് കാരണമായെന്നാണ് നാട്ടുകാരുടെ ആരോപണം.
നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തേ പോലും അവഗണിച്ചായിരുന്നു ഈ അനധികൃത പ്രവര്‍ത്തനം. നാട്ടുകാരുടെ പ്രതിഷേധത്തെ മറികടക്കാന്‍ അനധികൃത ഇടപെടല്‍ ഉണ്ടായതെന്ന ആരോപണവും ഉണ്ട്. അറുപതിലധികം ജീവനുകള്‍ പൊലിഞ്ഞ കവളപ്പാറ മഹാദുരന്തത്തിന് പിന്നിലും മനുഷ്യ കൈകള്‍ തന്നെയാണെന്നാണ് ആരോപണം തെളിയിക്കുന്നത്.
കരിങ്കല്‍ ക്വറികളുടെ പ്രവര്‍ത്തനമാണ് അപകടത്തിന് കാരണമെന്ന് ആരോപണം പരക്കെ പ്രചരിക്കുമ്പോഴും നാട്ടുകാര്‍ ഇത് നിഷേധിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here