പ്രളയത്തിന് പിന്നാലെ സോയിൽ പൈപ്പിംഗ് പ്രതിഭാസവും

മഹാപ്രളയത്തിന്റെ ഭീതിയിൽ നിന്ന് കരകയറും മുൻപ് മലയോര ജനതയെ ഭീതിയിലാഴ്ത്തി സോയിൽ പൈപ്പിംഗ് പ്രതിഭാസവും. കോഴിക്കോട് ജില്ലയിലെ തോട്ടക്കാട് പൈക്കാടൻ മലയിലാണ് ഈ പ്രതിഭാസം കണ്ടെത്തിയത്.
കൊടിയത്തൂർ വില്ലേജിന്റേയും കുമാരനെല്ലൂർ വില്ലേജിന്റേയും അതിർത്തി പ്രദേശമായ തോട്ടക്കാട് പൈക്കാടൻ മലയിലാണ് ഈ പ്രതിഭാസം കണ്ടെത്തിയത്. തോട്ടുമുക്കം സ്വദേശി ബാലകൃഷ്ണൻ പാട്ടത്തിന് എടുത്ത സ്ഥലത്താണ് ഇന്നലെ സംഭവം ശ്രദ്ധയിൽ പെട്ടത്. മണ്ണിനടിയിൽ നിന്ന് മണലും മറ്റും പൊങ്ങിവരുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ പരിശോധിക്കുകയായിരുന്നു. വലിയ തോതിൽ മലയിടിച്ചിലിന് സാധ്യത ഉള്ളതാണ് ഈ പ്രതിഭാസമെന്ന് വിദഗ്ധർ പറയുന്നു. ജനങ്ങൾ പരിഭ്രാന്തരാവേണ്ട അവസ്ഥയില്ലന്നും എന്നാൽ ജാഗ്രത പാലികാണാമെന്നും നിർദേശമുണ്ട്.
നിരവധി ക്വാറികളാൽ ചുറ്റപ്പെട്ട പ്രദേശമാണ് പൈക്കാടൻ മല എന്നതും കഴിഞ്ഞ പ്രളയ സമയത്ത് ഇവിടെ ഉരുൾപൊട്ടലുണ്ടായിരുന്നു എന്നതും ജനങ്ങളുടെ ഭീതി വർധിപ്പിക്കുന്നുണ്ട്. വെട്ടുകല്ലുകൾക്ക് അടിഭാഗത്തായി കാണപ്പെടുന്ന കളിമണ്ണിൽ നിന്ന് വെള്ളം താഴോട്ട് ഇറക്കുന്നതിനുള്ള തടസം മുകൾ ഭാഗത്തേക്ക് നൽകുന്ന സമ്മർദ്ധമാണ് സോയിൽ പൈപ്പിംഗ് പ്രതിഭാസത്തിന് പ്രധാന കാരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here