മഴക്കെടുതിയില്‍ വൈദ്യുതി ബോര്‍ഡിന്റെ പ്രാഥമിക നഷ്ടം 145 കോടിയെന്ന് കണക്ക്

മഴക്കെടുതിയില്‍ വൈദ്യുതി ബോര്‍ഡിന്റെ പ്രാഥമിക നഷ്ടം 145 കോടിയെന്ന് കണക്ക്. വടക്കന്‍ കേരളത്തിലെ ആറു ഇലക്ട്രിക്കല്‍ സര്‍ക്കിളുകള്‍ക്ക് കീഴിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടംഉണ്ടായതായി കണക്കാക്കിയിട്ടുള്ളത്. എന്നാല്‍, ഇനിയും 3.69 ലക്ഷം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി എത്തിക്കാനുണ്ട്.
പ്രളയക്കെടുതിയെ തുടര്‍ന്ന് 2062 ഹൈ ടെന്‍ഷന്‍ പോസ്റ്റുകളും 11,248 എല്‍റ്റി പോസ്റ്റുകള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. 1757 സ്ഥലങ്ങളില്‍ ഹൈടെന്‍ഷന്‍ ലൈനും 49,849 സ്ഥലങ്ങളില്‍ ലോടെന്‍ഷന്‍ ലൈനും പൊട്ടിവീണു. വിതരണ ശൃംഖല പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ 143.56 കോടി രൂപ ചിലവ് വരുമെന്നാണ് പ്രാഥമിക കണക്ക്. കണ്ണൂര്‍, മഞ്ചേരി, വടകര, കോഴിക്കോട്, തിരൂര്‍, ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സര്‍ക്കിളുകള്‍ക്ക് കീഴിലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായതായി കണക്കാക്കിയിട്ടുള്ളത്. പ്രളയബാധിത മേഖലകളില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതില്‍ കാര്യമായി പുരോഗതി ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
പ്രളയക്കെടുതിയില്‍ 49.19 ലക്ഷം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസ്സം നേരിട്ടതില്‍ 3.69 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഇനിയും വൈദ്യുതി എത്തിക്കാന്‍ സാധിച്ചിട്ടില്ല. വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനക്ഷമമായ പമ്പ് ഹൗസുകളിലെക്കും റിലീഫ് ക്യാമ്പ്കളിലെക്കും വൈദ്യുതി എത്തിക്കുന്നതിനാണ്് മുന്‍ഗണന. നിലവില്‍ 1,853 ട്രാന്സ്ഫോര്‍മറുകള്‍ സുരക്ഷാ കാരണങ്ങളാലും മറ്റും ചാര്‍ജ്ജ് ചെയ്യാന്‍ സാധിച്ചിട്ടില്ല. വെള്ളക്കെട്ട് ഉള്ളത് മൂലം സുരക്ഷാ കാരണങ്ങളാലാണ് ഭൂരിപക്ഷം ട്രാന്‍സ്ഫോര്‍മറുകള്‍ ഓഫ് ചെയ്തു വയ്ക്കേണ്ടി വന്നിട്ടുള്ളത്. ജലവിതാനം താഴുന്നമുറയ്ക്ക് ഈ ഭാഗങ്ങളിലും വൈദ്യുതി വിതരണം പുനസ്ഥാപിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here