വാസുകി നിർത്തിയ ഇടത്തു നിന്ന് പ്രശാന്ത് തുടങ്ങി; സോഷ്യൽ മീഡിയയിൽ താരമായി തിരുവനന്തപുരം മേയർ: ആഘോഷവുമായി ട്രോൾ ഗ്രൂപ്പുകളും

കഴിഞ്ഞ പ്രളയകാലത്ത് തിരുവനന്തപുരം കളക്ടറായിരുന്ന വാസുകിയുടെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രളയക്കെടുതി അനുഭവിക്കുന്ന സ്ഥലങ്ങളിലേക്ക് ദുരിതാശ്വാസത്തിനുള്ള സാധനങ്ങൾ അയക്കുന്നതിലും കളക്ഷൻ സെൻ്ററുകൾ സജീവമാക്കി നിർത്തുന്നതിലും കളക്ടർ വാസുകി വഹിച്ച പങ്ക് ചെറുതല്ല. തിരുവനന്തപുരത്തിൻ്റെ ഇടപെടലുകൾ കൃത്യമായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ച മേയർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഒപ്പം നിന്ന യുവതയെ ഏറെ അഭിനന്ദിക്കുകയും ചെയ്തു.

ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും പ്രളയം സംസ്ഥാനത്തെ പിടിച്ചുലച്ചപ്പോൾ തിരുവനന്തപുരം ചരിത്രം ആവർത്തിക്കുകയാണ്. ആദ്യത്തെ ഒരു ദിവസം തണുപ്പൻ പ്രതികരണമായിരുന്നുവെങ്കിലും പിന്നീടിങ്ങോട്ട് തിരുവനന്തപുരം നടത്തിക്കൊണ്ടിരിക്കുന്നത് സഹജീവി സ്നേഹത്തിൻ്റെയും മാനവികതയുടെയും പകരം വെക്കാനാവാത്ത ഉദാഹരണങ്ങളാണ്. കഴിഞ്ഞ വർഷം കളക്ടർ വാസുകിയാണ് തലസ്ഥാന നഗരിയെ ഒരുമിച്ച് നിർത്തിയതെങ്കിൽ ഇക്കൊല്ലം ബാറ്റൺ പിടിക്കുന്നത് മേയർ പ്രശാന്താണ്.

തെറ്റിദ്ധാരണ പരത്തുന്ന ഒരു അറിയിപ്പ് തൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തതിനു ശേഷം അവധിയിൽ പോയ കളക്ടർ കെ ഗോപാലകൃഷ്ണൻ്റെ അസാന്നിധ്യത്തിൽ മേയർ പ്രശാന്ത് തിരുവനന്തപുരത്തിനു വഴി കാട്ടി. ആദ്യ ദിവസം ഒഴിഞ്ഞു കിടന്ന കളക്ഷൻ സെൻ്ററുകൾ നിറയാൻ തുടങ്ങി. രാവു പകലാക്കിയ തലസ്ഥാന നഗരി ഒട്ടേറെ മനുഷ്യരെ ചുമലിലേറ്റാൻ തുടങ്ങി. ട്രക്കുകൾ കാലിയായി വരികയും നിറഞ്ഞ് ചുരം കയറുകയും ചെയ്തു. ഒരു ട്രക്ക് രണ്ടായും രണ്ട് പത്തായും പിന്നീട് പത്തിൻ്റെ ഗുണിതങ്ങളായും അധികരിച്ചു. തെക്കനെയും മൂർഖനെയും കണ്ടാൽ തെക്കനു കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കണമെന്ന് സോഷ്യൽ മീഡിയ കുറിച്ചു. പകരം വെക്കാനാവാത്ത സ്നേഹവും കരുതലുമായി ഇതിനോടകം 54 ലോഡുകളാണ് തലസ്ഥാന നഗരിയിൽ നിന്നും പുറപ്പെട്ടത്.

മേയർ പ്രശാന്തിൻ്റെ പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ട്രോൾ ഗ്രൂപ്പുകളും ഒപ്പം പിടിച്ചു. അദ്ദേഹത്തെ പറ്റി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചില ട്രോളുകളാണ് താഴെ:

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More