കുട്ടീഞ്ഞോയും റാകിറ്റിച്ചും 112 മില്ല്യൺ യൂറോയും: നെയ്മർ ബാഴ്സലോണയിലേക്ക്

ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ ബ്രസീൽ സൂപ്പർ താരം നെയ്മർ സ്പാനിഷ് ക്ലബ് ബാഴ്സയിലേക്ക് തിരികെയെത്താനുള്ള സാധ്യതകൾ അധികരിക്കുന്നു. ബ്രസീൽ താരം ഫിലിപെ കുട്ടീഞ്ഞോ, ക്രൊയേഷ്യൻ താരം ഇവാൻ റാക്കിറ്റിച്ച് എന്നിവർക്കൊപ്പം 112 മില്ല്യൺ യൂറോ കൂടി പിഎസ്ജി ആവശ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഈ ഡീലിന് ബാഴ്സയും സമ്മതം മൂളിയിട്ടുണ്ട്.
നെയ്മറിനായി മറ്റൊരു സ്പാനിഷ് ക്ലബായ റയൽ മാഡ്രിഡ് കൂടി രംഗത്തുണ്ടെങ്കിലും അദ്ദേഹം ബാഴ്സയിലേക്ക് തന്നെ വരാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നെയ്മറിനെതിരെ ആരാധകർ രംഗത്തു വന്നതും സീസണിലെ ആദ്യ മത്സരത്തിൽ പിഎസ്ജിക്കായി നെയ്മർ ഇറങ്ങാതിരുന്നതുമൊക്കെ വലിയ അദ്ദേഹത്തിൻ്റെ കൂടുമാറ്റം ഉറപ്പിച്ചിരുന്നു. ഇതിനു പിന്നാലെ പിഎസ്ജിയുടെ സ്റ്റോറുകളിൽ നിന്ന് നെയ്മറിന്റെ ജേഴ്സികൾ നീക്കം ചെയ്തുവെന്ന റിപ്പോർട്ടുകളും നെയ്മറുടെ ട്രാൻസ്ഫർ റൂമറുകൾക്ക് ശക്തി പകർന്നിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here