യുവേഫ പുരുഷ ഫൈനലിൽ വനിതാ റഫറിയുടെ അരങ്ങേറ്റം ഇന്ന്; സ്വാഗതം ചെയ്ത് ജുർഗൺ ക്ലോപ്പ്

യുവേഫ പുരുഷ ഫൈനലിൽ വനിതാ റഫറി ഇന്ന് അരങ്ങേറ്റം കുറിയ്ക്കും. ഇന്ന് നടക്കുന്ന ലിവർപൂൾ-ചെൽസി സൂപ്പർ മത്സരമാണ് വനിതാ റഫറി നിയന്ത്രിക്കുക. ഫ്രാന്‍സുകാരിയായ സ്റ്റെഫാനി ഫ്രാപാർട്ടാണ് ഇന്ന് ചരിത്രത്തിലേക്ക് വിസിൽ മുഴക്കാനൊരുങ്ങുന്നത്. 35 കാരിയായ ഫ്രാപാർട്ടിനെ അസിസ്റ്റ് ചെയ്യുന്നത് ഫ്രാന്‍സില്‍ നിന്നു തന്നെയുള്ള മാനുവേല നിക്കോലാസിയും അയര്‍ലണ്ട് സ്വദേശിനി മിച്ചല്‍ നെയ്‌ലും ആയിരിക്കും.
തങ്ങള്‍ക്കു ഭയമൊന്നുമില്ലെന്നും പുരുഷ റഫറിമാര്‍ക്കൊപ്പം മികച്ചവരാണ് തങ്ങള്‍ എന്നു തെളിയിക്കുവാനുള്ള അവസരമാണിതെന്നും തങ്ങള്‍ അതു തെളിയിക്കുമെന്നും ഫ്രാപാർട്ട് മാധ്യമങ്ങളോടു പറഞ്ഞു.
വനിതാ റഫറിമാര്‍ മത്സരം നിയന്ത്രിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ലിവര്‍പൂള്‍ മാനേജര്‍ ജുര്‍ഗണ്‍ ക്ലോപ്പും രംഗത്തെത്തി. ആ ചരിത്രനിമിഷത്തിനായി കാത്തിരിക്കുകയാണെന്നും അവര്‍ തങ്ങളുടെ മികവ് തെളിയിക്കുമെന്നും ആ നിമിഷങ്ങളില്‍ പങ്കാളിയാകാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്നും ക്ലോപ്പ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here