പതിവ് തെറ്റിച്ച് ഇന്ത്യോ- പാക് സേനകള്‍; പാകിസ്ഥാന്‍ സ്വാതന്ത്ര്യദിനത്തില്‍ ഇരു രാജ്യങ്ങളും മധുരം കൈമാറിയില്ല

പതിവ് തെറ്റിച്ച ഇന്ത്യോ- പാക് സൈനിക സേനകള്‍. പാകിസ്ഥാന്‍ സ്വാതന്ത്ര്യദിനത്തില്‍ ഇരു സേന വിഭാഗങ്ങളും മധുരം കൈമാറിയില്ല. പഞ്ചാബിലെ അട്ടാരി-വാഗ അതിര്‍ത്തിയില്‍ പതിവുകള്‍ തെറ്റിച്ചുകൊണ്ടുള്ള സ്വാതന്ത്ര്യദിനാഘോഷമാണ് ഇക്കുറി നടന്നത്.
ഇന്ത്യയിലെയും പാകിസ്ഥാനിലെയും മതപരമായ ആഘോഷങ്ങള്‍ക്കും ദേശീയ ദിനാഘോഷങ്ങള്‍ക്കും ഇരു രാജ്യങ്ങളും തമ്മില്‍ മധുരം കൈമാറുന്നത് പതിവാണ്. എന്നാല്‍ ഇത്തവണത്തെ പെരുന്നാളിനും മധുരം നല്‍കല്‍ ണ്ടായിരുന്നില്ല. മധുര കൈമാറ്റം പെരുന്നാളിന് ഉണ്ടാവില്ല എന്ന് പാക് റേഞ്ച് ബിഎസ്എഫിനെ മുന്‍കൂട്ടി അറിയിച്ചിരുന്നു.
അതേസമയം, ഇന്ത്യന്‍ സുരക്ഷ സേനയിലെ 40 ജവാന്മാര്‍ മരിക്ക്ാനിടയായ പുല്‍വാമ ഭീകരാക്രമണവും ഇന്ത്യയയുടെ ബാലക്കോട്ട് അക്രമണവും 370-ാം അനുച്ഛേദം റദ്ദ് ചെയ്തിനു പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പാകിസ്ഥാന്‍ നിര്‍ത്തലാക്കിയതും ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here