കവളപ്പാറ ഉരുൾപ്പൊട്ടൽ; കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും

മലപ്പുറം നിലമ്പൂർ കവളപ്പാറയിൽ ഉരുൾപൊട്ടലിനെതുടർന്ന് കാണാതായവർക്ക് വേണ്ടിയുളള തിരച്ചിൽ ഇന്നും തുടരും. തിരച്ചിൽ തുടർന്ന് ആറു ദിവസം പിന്നിടുമ്പോൾ മുപ്പതോളം പേരെയാണ് ഇതവരെ കണ്ടത്തനായത്. ഏകദേശം മുപ്പതോളം പേരെ ഇനിയും പ്രദേശത്ത് നിന്ന് കണ്ടെത്താൻ ഉണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ.
ഇന്നലെ ശക്തമായി പെയ്ത മഴമൂലം തിരച്ചിലിന് വലിയ തിരിച്ചടി നേരിട്ടിരുന്നു. പ്രതികൂല കാലാവസ്ഥ മൂലം മുത്തപ്പൻ കുന്നിലെ തിരച്ചിൽ രണ്ടു തവണ നിർത്തിവെക്കേണ്ടി വരുകയും ചെയ്തു. റെഡ് അലർട്ട് തുടരുന്ന സാഹചര്യത്തിൽ പ്രതികൂല കാലാവസ്ഥ ആശങ്കയിടക്കുന്നുണ്ട്. ആളുകൾ കുടുങ്ങിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി കണ്ടെത്തിയ 8 ഭാഗങ്ങൾ കേന്ദ്രീകരിച്ച് ആണ് ഇപ്പോൾ രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നത്
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here