Advertisement

പുത്തുമല ഉരുൾപ്പൊട്ടൽ; സ്‌നിഫർ നായകളെ ഉപയോഗിച്ച് തെരച്ചിൽ തുടരുന്നു

August 15, 2019
1 minute Read

പുത്തുമല ഉരുൾപ്പൊട്ടലിൽ കാണാതായവർക്കായി സ്‌നിഫർ നായകളെ ഉപയോഗിച്ച് തെരച്ചിൽ തുടരുന്നു. പ്രദേശത്ത് മഴ മാറി നിൽക്കുന്നതിനാൽ തെളിഞ്ഞ കാലാവസ്ഥയാണ് ഇപ്പോഴുള്ളത്. രക്ഷാപ്രവർത്തനത്തിന് ഇത് സഹായകമാകും.

നിലവിൽ പ്രദേശത്ത് നിന്നും മൃതദേഹങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഏഴ് പേരെയാണ്
പുത്തുമലയിൽ നിന്നും കണ്ടെത്താനുള്ളതെന്നും സബ് കളക്ടർ ഉമേഷ് അറിയിച്ചു. ഉരുൾപ്പൊട്ടലിൽപ്പെട്ട് മരിച്ചവരുടെ മൃതദേഹങ്ങൾ ഉണ്ടാകാനിടയുള്ള സ്ഥലം കോഴിക്കോട് നിന്നും വന്ന പ്രകാശൻ എന്ന വ്യക്തി കാണിച്ചുതന്നുവെന്നും ഇവിടെയാണ് തെരച്ചിൽ പുരോഗമിക്കുന്നതെന്നും സബ് കളക്ടർ പറഞ്ഞു.

Read Also : കവളപ്പാറ ഉരുൾപ്പൊട്ടൽ; ഒരു മൃതദേഹം കൂടി കണ്ടെത്തി

പൊലീസിന്റെയും എൻഡിആർഎഫിന്റെയും പക്കലുള്ള സ്‌നിഫർ നായകൾക്ക് ഇതിവരെ മൃതദേഹങ്ങളൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും കെഎസ്ഡിഎംഎയിലൂടെ ഒരു സ്വകാര്യ ഏജൻസിയെ കൂടി തെരച്ചിലിനായി നിയോഗിച്ചിട്ടുണ്ടെന്നും സബ് കളക്ടർ പറഞ്ഞു. അവർ അടുത്ത ദിവസങ്ങളിലായി പ്രദേശത്ത് എത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top