Advertisement

ടൊവിനോയ്ക്ക് പിന്നാലെ വയനാട്ടിലേക്ക് ഒരു ലോഡ് സാധനങ്ങൾ അയച്ച് പൃഥ്വിരാജ്; നന്ദി അറിയിച്ച് ഇന്ദ്രജിത്ത്

August 15, 2019
1 minute Read

നടന്‍ ടൊവിനോയ്ക്ക് പിന്നാലെ വയനാട്ടിലേക്ക് ഒരു ലോഡ് സാധനങ്ങള്‍ അയച്ച് പൃഥിരാജ് സുകുമാരന്‍. പൃഥ്വിയുടെ സ്നേഹത്തിന് ചേട്ടൻ ഇന്ദ്രജിത്ത് നന്ദി അറിയിച്ചിട്ടുണ്ട്. ചേട്ടന്‍ ഇന്ദ്രജിത്തും ചേട്ടത്തി പൂര്‍ണ്ണിമയും അവരുടെ മക്കള്‍ പ്രാര്‍ത്ഥനയും നക്ഷത്രയും വരെ പ്രളയ ദുരിതം പേറുന്നവര്‍ക്ക് സാന്ത്വനമായി സജീവമായി രംഗത്തുണ്ട്.

ഹൃദയം തൊടുന്ന സ്‌നേഹം ഒരു ട്രക്ക് നിറയെ. അനുജന്റെ നല്ല പ്രവര്‍ത്തി ചേട്ടന്‍ ഇന്ദ്രജിത് സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കുമ്പോഴാണ് പ്രേക്ഷകര്‍ പോലും വിവരം അറിയുന്നത്. വയനാട്ടിലെ തിരുനെല്ലി ഗ്രാമ പഞ്ചായത്തിലേക്കാണ് ഈ ട്രക്ക്. അവിടുത്തെ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിലേക്കാണ് ട്രക്ക് കൊച്ചിയില്‍ നിന്നും പുറപ്പെടുന്നത്. ‘അന്‍പോടു കൊച്ചി’ പോയിന്റില്‍ നിന്നും ട്രക്ക് യാത്ര തിരിക്കും.

ഇത്തവണ പ്രളയ ദുരിതാശ്വാസ കളക്ഷന്‍ പോയിന്റിലാണ് ഇന്ദ്രജിത് കുടുംബം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. ഇന്ന് രാത്രി പത്തു മണിക്ക് ഈ പോയിന്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കും. ഈ വര്‍ഷം ഇവരുടെ സ്വാതന്ത്ര്യ ദിനാഘോഷം പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമാകുന്ന ഇടത്തില്‍ ആണെന്നത് പ്രത്യേകത.

മലപ്പുറം നിലമ്പൂരിൽ ക്യാംപുകളിൽ കഴിയുന്നവർക്കായാണ് ടൊവിനോ സാധനങ്ങൾ അയച്ചത്. ലോറിയിൽ സാധനങ്ങൾ കയറ്റുന്നതിനായി ടൊവിനോയ്ക്കൊപ്പം സിനിമാതാരം ജോജു ജോർജും ഉണ്ടായിരുന്നു. കഴിഞ്ഞ പ്രളയത്തിലും ടൊവിനോ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് ഇറങ്ങിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top