ബുള്ളറ്റ് വിറ്റ് കിട്ടുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്; നാടിന് താങ്ങായി സച്ചിനും ഭവ്യയും
പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ക്യാൻസറിനെ പൊരുതി തോൽപിച്ച് വാർത്തകളിൽ ഇടം നേടിയ സച്ചിനും ഭവ്യയും. തങ്ങൾക്ക് ആകെയുള്ള ബുള്ളറ്റ് വിറ്റ് ലഭിക്കുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനാണ് ഇവരുടെ തീരുമാനം. സച്ചിൻ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഭവ്യക്ക് സുരക്ഷിതമായ യാത്ര ഉറപ്പു വരുത്തുന്നതിന് ബന്ധുക്കളാണ് ബുള്ളറ്റ് സമ്മാനിച്ചത്. തന്റെ നാട് പഴയതുപോലെയാവാൻ ബുള്ളറ്റ് കൊടുത്തുകിട്ടുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കാൻ തയ്യാറാണെന്ന് സച്ചിൻ ഫേസ്ബുക്കിൽ കുറിച്ചു. സച്ചിനും ഭവ്യയ്ക്കും അഭിനന്ദനമറിയിച്ച് നിരവധി പേർ രംഗത്തെത്തി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഈ അടുത്താണ് എനിക്ക് എന്റെ കുടുംബത്തിൽ പെട്ട കുറച്ചു ആളുകൾ യാത്രകളെ സ്‌നേഹിക്കുന്ന ഭവ്യക്ക്, ഭവ്യയുടെ യാത്ര സുരക്ഷിതമാക്കാൻ ബുള്ളറ്റ് 350 ബൈക്ക് എനിക്ക് സമ്മാനിച്ചത്.. ഇപ്പോൾ ഞങ്ങളെ നാടും നഗരവും എല്ലാം തകർന്നടിഞ്ഞു,, ഒരുപാട് ജീവനുകൾ നഷ്ട്ടപ്പെട്ടു, ഒരുപാട് ആളുകളെ ഇനിയും മണ്ണിനടിയിൽ നിന്നും കിട്ടാനുമുണ്ട്.. എന്റെ നാട് പഴയതുപോലെയാവാൻ ഈ ബൈക്ക് കൊടുത്തുകിട്ടുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കാൻ ഞാനും എന്റെ കുടുംബവും തീരുമാനിച്ചു..
നമ്മൾ അതിജീവിക്കും…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here