സംസ്‌കൃതം; ലോകത്തെ ഏറ്റവും മഹത്തായ ഭാഷ

ലോകഭാഷകളിൽ മാതൃസ്ഥാനമാണ് സംസ്‌കൃതത്തിനുള്ളത്. ഭാരതത്തിന്റെ സാംസ്‌കാരികവും ആദ്ധ്യാത്മികവുമായ സമ്പത്തിന്റെ കലവറയെന്ന് സംസ്‌കൃതഭാഷയെ വിശേഷിപ്പിക്കാം. ലോകത്തെ തന്നെ ഏറ്റവും മഹത്തായ ഭാഷയായതിനാൽ തന്നെയാണ് ആഗസ്റ്റ് 15 ലോക സംസ്‌കൃതദിനമായി ആചരിക്കപ്പെടുന്നതും. ലോകത്തിലെ ഏറ്റവും പ്രാചീനമായ ഭാഷകളിലൊന്നാണ് സംസ്‌കൃതം. ദേവഭാഷ, ഭാരതി, അമൃതഭാരതി, അമരഭാരതി, സുരഭാരതി, അമരവാണി, തുടങ്ങിയ പേരുകളിലും സംസ്‌കൃതഭാഷ അറിയപ്പെടുന്നു.
അയ്യായിരത്തോളം വർഷങ്ങൾക്കു മുൻപ് തന്നെ ജനങ്ങൾക്കിടയിൽ നിലനിന്നിരുന്ന ഭാഷയായിരുന്നു സംസ്‌കൃതമെന്നാണ് കണ്ടെത്തലുകൾ.ഋഗ്വേദം ആണ് സംസ്‌കൃതത്തിലെ ആദ്യത്തെ കൃതിയായി കണക്കാക്കപ്പെടുന്നത്. ഹിന്ദു, ബുദ്ധ, ജൈന മതഗ്രന്ഥങ്ങളുടെ മൂലരൂപങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുള്ള സംസ്‌കൃതഭാഷ ഇന്ത്യയിലെ 22 ഔദ്യോഗിക ഭാഷകളിൽ ഒന്നാണ്.
ഭാരത വർഷത്തിന്റെ ജീവൽ ഭാഷ കൂടിയാണ് സംസ്‌കൃതം.പഴക്കമേറെ ചെന്നാലും പുതുമ നശിക്കുന്നില്ല എന്നതാണ് സംസ്‌കൃതത്തിന്റെ സവിശേഷതയായി ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിൽ ആദ്യമായി ആകാശവാണിയിൽ സംസ്‌കൃത വാർത്താ പ്രക്ഷേപണം തുടങ്ങുന്നത് 1969 ലാണ്. ആ വർഷം തന്നെ സംസ്‌കൃത ദിനാഘോഷവും ആരംഭിച്ചു. 2001 മുതൽ സംസ്‌കൃത വാരാചരണമായാണ് ഇത് ആഘോഷിച്ചു പോരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here