കേരള കോണ്‍ഗ്രസ് പാര്‍ട്ടി തര്‍ക്കം; ജോസ് കെ മാണി വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നണി മര്യാദകള്ക്കെതിരെന്ന് അനൂബ് ജേക്കബ്

കേരള കോണ്‍ഗ്രസ് ജേക്കബ് പാര്‍ട്ടിയില്‍ നിന്ന്, പ്രവര്‍ത്തകരെ അടര്ത്താന് ജോസ് കെ മാണി വിഭാഗം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മുന്നണി മര്യാദക്കെതിരായ
നടപടിയെന്ന് ജേക്കബ് വിഭാഗം ലീഡര്‍ അനൂബ് ജേക്കബ് എംഎല്‍എ. കേരള കോണ്‍ഗ്രസ് ജേക്കബ് മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കുമെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. പിളര്‍പ്പ് ഉണ്ടാകുന്ന സാഹചര്യം പാര്‍ട്ടിയില്‍ ഇല്ലെന്ന് ചയര്‍മാന്‍ ജോണിനെല്ലൂരും പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോട്ടയത്ത് പഞ്ചായത്ത് അംഗവുമായ ബിജു മറ്റപ്പള്ളിയെ ജോസ് കെ മാണി വിഭാഗത്തിലേക്ക കൂറുമാറ്റിയതാണ് ജേക്കബ് വിഭാഗത്തെ ചൊടിപ്പിച്ചത്. കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗത്തിന്റെ പ്രത്യക്ഷമായ മുന്നണി മര്യാദ ലംഘനമാണെന്ന് അനൂപ് ജേക്കബ് പ്രതികരിച്ചു.
കേരള കോണ്‍ഗ്രസ്സ് ജോസഫ് വീഭാഗത്തിലേക്ക് പാര്‍ട്ടി ലയിക്കാനിടയുണ്ടെന്ന ആരോപണം ഉണ്ടായിരുന്നു. പാര്‍ട്ടി ചെയര്മാന് ജോണി നെല്ലൂര്‍ സമാന അഭിപ്രായവുമായി പാര്‍ട്ടിയില്‍ രംഗത്തെത്തിയിരുന്നു. ഇ ആഭിപ്രയാവും അനൂപ് ജേക്കബ് തള്ളി. ജോണി നെല്ലൂര്‍ അനൂപ് ജേക്കബിന്റെ തീരുമാനത്തെ വ്യവസ്ഥകളോടെയാണ് അംഗീകരിച്ചിരിക്കുന്നതെന്നാണ് സൂചന. അനൂപ് ജേക്കബിന്റെ പ്രതികരണം കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ വരും നാളുകളില്‍ കലാപക്കൊടി ഉയര്‍ത്തിയേക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here