പ്രളയം; കേരളത്തിന്റെ ഏരിയൽ സർവേയ്ക്കിടെ സമൂസ കഴിച്ച് രാഹുൽ ഗാന്ധി ? പ്രചരിക്കുന്നത് വ്യാജം [24 Fact Check]

‘പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന്റെ ഏരിയൽ സർവേ നത്തുന്നതിനിടെ സമൂസ കഴിക്കുന്ന രാഹുൽ ഗാന്ധി’ എന്ന തലക്കെട്ടോടെ രാഹുൽ ഗാന്ധി സമൂസ കഴിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മധു പൂർണ്ണിമ കിശ്വറാണ് വീഡിയോ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. കേരളത്തിന്റെ ഏരിയൽ സർവേയ്ക്കിടെ തന്നെയുള്ള ദൃശ്യങ്ങളാണോ ഇത് ? അല്ലെന്നാണ് ഉത്തരം !

മധു പങ്കുവെച്ച ഈ വീഡിയോ ഒരു മണിക്കൂറിനകം കണ്ടത് 10,000 ലേറെ പേർ. വയനാട് എംപി പ്രളയം ബാധിച്ച കേരളത്തിന്റെ ഏരിയൽ സർവേ നടത്തുന്നു എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.Twitter
archived 16 Aug 2019 11:50:50 UTC

എന്നാൽ ഇത് രാഹുൽ ഗാന്ധിയുടെ കേരള യാത്രയ്ക്കിടെയുള്ള വീഡിയോ അല്ല മറിച്ച് ഉത്തർ പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയുള്ള ദൃശ്യങ്ങളാണ്. ഏപ്രിൽ മാസത്തിലെ വീഡിയോ ആണ് പ്രളയ ബാധിത കേരളത്തിന്റെ ഏരിയൽ സർവേയ്ക്കിടെയുള്ളത് എന്ന തരത്തിൽ പ്രചരിക്കുന്നത്.

മധുവിന്റെ പോസ്റ്റിന് താഴെ നിരവധി ട്വിറ്ററാറ്റികൾ ഏപ്രിൽ 23ന് പോസ്റ്റ് ചെയ്തിരിക്കുന്ന യൂട്യൂബ് ലിങ്കുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതേ വീഡിയോ തന്നെ എബിപി ന്യൂസും തങ്ങളുടെ യൂട്യൂബ് ചാനലിൽ ഏപ്രിൽ മാസത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top