Advertisement

ആരോഗ്യമാസികയ്ക്കു വേണ്ടി ഇംഗ്ലണ്ട് ക്രിക്കറ്റ് താരം സാറ ടെയ്‌ലറുടെ നഗ്ന ഫോട്ടോഷൂട്ട്

August 16, 2019
13 minutes Read

സ്ത്രീകൾക്കായുള്ള ആരോഗ്യമാസികയ്ക്കു വേണ്ടി പൂർണ്ണ നഗ്നയായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് ഇംഗ്ലണ്ടിൻ്റെ വനിതാ ക്രിക്കറ്റർ സാറ ടെയ്‌ലർ. ‘വുമണ്‍സ് ഹെല്‍ത്ത്’ എന്ന ആരോഗ്യ മാഗസിനു വേണ്ടിയായിരുന്നു വിക്കറ്റ് കീപ്പർ ബാറ്ററായ സാറയുടെ ഫോട്ടോ ഷൂട്ട്. വനിതകളുടെ മാനസികാരോഗ്യ ബോധവത്ക്കരണത്തിന്റെ ഭാഗമായായിരുന്നു സാറ ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

മാഗസിൻ്റെ പുറംചട്ടയിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. നഗ്നയായി സ്റ്റംപ് ചെയ്ത് ബെയ്ല്‍സ് ഇളക്കുന്ന ചിത്രം തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ സാറ തന്നെയാണ് പങ്കു വെച്ചത്. “എന്നെ അടുത്തറിയാവുന്നവര്‍ക്ക് ഇതെൻ്റെ കംഫർട്ട് സോണിനു പുറത്തുള്ള ഒന്നാണെന്ന് മനസ്സിലായിട്ടുണ്ടാവും. എന്നാല്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാനായതില്‍ അഭിമാനമുണ്ട്. എനിക്കെപ്പോഴും എൻ്റെ ശരീരത്തെപ്പറ്റി ആകുലതകളുണ്ടായിരുന്നു. ഇങ്ങനെ ചെയ്യുന്നതിനായി അതിൽ ചിലതിൽ നിന്നൊക്കെ ഞാൻ പുറത്തു കടക്കേണ്ടിയിരുന്നു.”- സാറ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. എല്ലാ സ്ത്രീകളും സുന്ദരികളാണെന്നും മാഗസിന്‍ അധികൃതരോട് നന്ദിയുണ്ടെന്നും സാറ കൂട്ടിച്ചേർത്തു.

വ്യക്തി ജീവിതത്തില്‍ ഉത്‌ക്കണ്‌ഠയും, മാനസിക സമ്മര്‍ദ്ദവും അനുഭവിച്ചിട്ടുള്ള സാറ കുറച്ചുകാലമായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയണ്. വനിതാ ക്രിക്കറ്റിലെ ഏറെ ശ്രദ്ധേയയായ താരങ്ങളിൽ ഒരാളാണ് 30കാരിയായ സാറ ടെയ്‌ലർ. മികച്ച വിക്കറ്റ് കീപ്പർ ബാറ്ററായ സാറ പലപ്പോഴും ടീമിനെ ഒറ്റക്ക് ചുമലിലേറ്റിയിട്ടുണ്ട്. വനിതാ ക്രിക്കറ്റിൽ ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് സാറ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top